
തൃശ്ശൂർ: കമ്യൂണിസ്റ്റ് കോട്ടയായ ചേലക്കരയിൽ നിന്നും പിടിക്കാനായ 3920 വോട്ട് താൻ രണ്ടു മൂന്നു മാസമായി സംസാരിച്ചു കൊണ്ടിരിക്കുന്ന പിണറായിസത്തിനെതിരെയുള്ള വോട്ടാണെന്ന് പറഞ്ഞ് പി വി അൻവർ.(Chelakkara by-election 2024 )
കഴിഞ്ഞ രണ്ടര മാസത്തിനിടയ്ക്ക് ഈ സർക്കാർ ചെയ്ത പല കാര്യങ്ങളും തനിക്ക് ബഹുജനസമക്ഷത്തിന് മുൻപിലേക്ക് കൊണ്ടുവരാൻ സാധിച്ചുവെന്ന് പറഞ്ഞ അൻവർ, മൂന്നിടങ്ങളിലുമുണ്ടായത് തങ്ങൾ ഉയർത്തിയ കാര്യങ്ങൾ ശരിവയ്ക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണെന്നും കൂട്ടിച്ചേർത്തു.
അതോടൊപ്പം, ചേലക്കരയിലെ വോട്ടർമാർക്ക് ഡി എം കെയുടെ ഭാഗത്ത് നിന്ന് നന്ദി രേഖപ്പെടുത്താനും പി വി അൻവർ എം എൽ എ മറന്നില്ല.