കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഫ്ലക്സ് ബോർഡ് കീറിയ സംഭവത്തിൽ വിശദീകരണവുമായി ചാണ്ടി ഉമ്മൻ (Chandy Oommen MLA). കോൺഗ്രസ് പ്രവർത്തകർ ബോധപൂർവ്വം ഇത്തരമൊരു പ്രവർത്തി ചെയ്യില്ലെന്നും ആവേശത്തിനിടയിൽ ആരെങ്കിലും ചെയ്തതാകാമെന്നും അദ്ദേഹം പറഞ്ഞു.കോൺഗ്രസ് പ്രകടനത്തിനിടയിൽ ആരെങ്കിലും നുഴഞ്ഞുകയറി മനഃപൂർവ്വം പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചതാണോ എന്ന് സംശയമുണ്ട്. മദ്യം ഉപയോഗിച്ചവർ ആരെങ്കിലും ആവേശത്തിൽ ചെയ്തതാകാനും സാധ്യതയുണ്ടെന്ന് ചാണ്ടി ഉമ്മൻ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ പാർട്ടിക്ക് കൃത്യമായ രീതിയുണ്ട്. ഹൈക്കമാൻഡ് തീരുമാനം പ്രഖ്യാപിക്കുന്നത് വരെ എല്ലാവരും കാത്തിരിക്കണം. ആർക്കും പരാതിയില്ലാത്ത വിധം പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടിക്കുള്ളിലെ ഐക്യത്തെ ബാധിക്കുന്ന രീതിയിലുള്ള വ്യാഖ്യാനങ്ങൾ ഈ സംഭവത്തിന് നൽകേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ഗ്രൂപ്പ് തർക്കങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഉമ്മൻ ചാണ്ടിയുടെ ചിത്രം നശിപ്പിക്കപ്പെട്ടത് കോൺഗ്രസിനുള്ളിൽ വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ചാണ്ടി ഉമ്മൻ സമാധാനിപ്പിക്കലുമായി രംഗത്തെത്തിയത്.
Story Summary: Chandy Oommen MLA reacted to the incident where Oommen Chandy’s flex boards were torn during a Congress rally. He stated that true Congress workers would never do such a thing and suggested that outsiders or individuals under the influence of alcohol might have been responsible. Regarding the CM post dispute, he urged everyone to wait for the official announcement from the high command.

