
പത്തനംതിട്ട: പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കാർ അപകടത്തിൽപ്പെട്ടു(Car accident). കോന്നി ഈട്ടിമൂട്ടിൽപ്പടിയിലാണ് സംഭവം നടന്നത്.
നെടുമ്പാശേരി വിമാനത്താവളത്തിൽ പോയി വരും വഴി കാറിന്റെ നിയന്ത്രണം നഷ്ടമായി വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. കാറിൽ കൂടൽ സ്വദേശികളായ അഞ്ച് അംഗ സംഘമാണുണ്ടായിരുന്നത്.
അപകടത്തെ തുടർന്ന് കാറിലുണ്ടായിരുന്ന കുട്ടിക്ക് പരുക്കേറ്റതയാണ് വിവരം. കുട്ടിയെ ഉടൻ തന്നെ ആശുപതയിൽ പ്രവേശിപ്പിച്ചു.