
മലപ്പുറം : തിരൂർ – ആലത്തിയൂർ ആലിങ്ങലിൽ നിയന്ത്രണം വിട്ട കാർ രണ്ട് വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്ക് (Tirur Accident ).പെരുന്തല്ലൂർ മൃഗാശുപത്രിക്ക് സമീപം നിയന്ത്രണം വിട്ടകാർ രണ്ട് ബൈക്കുകളിൽ ഇടിച്ചാണ് അപകടംമുണ്ടായത്. പരിക്കേറ്റവരെ തിരൂരിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ ഒരാളെ കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റി. ഇന്ന് രാവിലെ ആണ് അപകടം നടന്നത്.