പ്രമേഹമുള്ളവർക്ക് പഴങ്ങൾ കഴിക്കാമോ?

Hand holding a blood glucose meter measuring blood sugar, the background is a stethoscope and chart file
Hand holding a blood glucose meter measuring blood sugar, the background is a stethoscope and chart file
Published on

രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്ന രോ​ഗാവസ്ഥയാണ് പ്രമേഹം എന്ന് പറയുന്നത്. അതിനാൽ തന്നെ പ്രമേഹരോ​ഗികൾ ചില ഭക്ഷണങ്ങൾ നിർബന്ധമായും ഒഴിവാക്കേണ്ടതും അത്യാവശ്യമാണ്. പ്രമേഹരോ​ഗികൾക്ക് പഴങ്ങൾ കഴിക്കമോ എന്നതിനെ സംബന്ധിച്ച് ചില സംശയങ്ങൾ ഉണ്ടാകും. പ്രമേഹ രോഗികൾ പഴങ്ങൾ കഴിക്കാം , പക്ഷെ വളരെ ശ്രദ്ധിക്കേണ്ടതുമുണ്ട്.പഴങ്ങൾ വിറ്റാമിനുകളുടെയും ധാതുക്കളുടെയും നാരുകളുടെയും മികച്ച ഉറവിടമാണെന്ന് ഡോക്ടർമാർ പറയുന്നു. പഴങ്ങളിൽ ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഉയർന്ന പഞ്ചസാരയുള്ള പഴങ്ങൾ ഒഴിവാക്കുന്നതാണ് എപ്പോഴും നല്ലത്. എല്ലാ പഴങ്ങളിലും പ്രകൃതിദത്ത പഞ്ചസാരയുണ്ട്. ഇത് പ്രമേഹരോഗികൾക്ക് പ്രശ്‌നമുണ്ടാക്കുമെന്ന് ന്യൂട്രീഷ്യനിസ്റ്റുകൾ പറയുന്നു. പ്രമേഹരോഗികൾ ഒഴിവാക്കേണ്ട ചില പഴങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്…

വാഴപ്പഴം…

വാഴപ്പഴ‌ത്തിൽ കാർബോഹൈഡ്രേറ്റ് കൂടുതലാണ്. കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം വർദ്ധിപ്പിക്കുന്നതിന് കാരണമാകുമെന്ന് ഡോക്ടർമാർ പറയുന്നു. ഒരു ഇടത്തരം വാഴപ്പഴത്തിൽ 14 ഗ്രാം പഞ്ചസാരയും 6 ഗ്രാം അന്നജവും അടങ്ങിയിരിക്കുന്നു.

പെെനാപ്പിൾ…‌

പൈനാപ്പിളിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിരിക്കുന്നു. ദഹനം വർധിപ്പിക്കാൻ സഹായിക്കുന്ന ബ്രോമെലൈൻ എന്നറിയപ്പെടുന്ന എൻസൈമുകൾ പെെനാപ്പിളിൽ അടങ്ങിയിട്ടുണ്ട്. പൈനാപ്പിളിന് 51 മുതൽ 73 വരെ ഗ്ലൈസെമിക് സൂചികയാണുള്ളത്. പ്രമേഹരോ​ഗികൾ പൈനാപ്പിൾ പ്രതിദിനം 100 ഗ്രാമിൽ കൂടരുതൽ കഴിക്കരുത്. കാരണം വർദ്ധിച്ച ഉപഭോഗം രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുമെന്നും വിദ​ഗ്ധർ പറയുന്നു.

തണ്ണിമത്തൻ…

തണ്ണിമത്തനിൽ 70-80% വെള്ളമാണ് അടങ്ങിയിരിക്കുന്നത്. അതിന്റെ പ്രമേഹമുള്ളവർക്ക് 150-200 ഗ്രാം കൂടുതൽ തണ്ണിമത്തൻ കഴിക്കരുത്.

കിവിപ്പഴം…

കിവി പഴം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com