
തിരുവനന്തപുരം: ഗാന്ധിയെക്കാള്‍ വലിയയാള്‍ സര്‍ദാര്‍ വല്ലഭായി പട്ടേലാണെന്ന രാഷ്ട്രീയം ഇപ്പോള്‍ ഉയരുന്നുണ്ടെന്നും അത് അപകടകരമായ രാഷ്ട്രീയമാണെന്നും മുന്‍ മന്ത്രി സി. ദിവാകരന്‍. കെ.പി.സി.സി സംഘടിപ്പിച്ച ഗാന്ധിജി-ശ്രീനാരായണഗുരു സമാഗമ ശതാബ്ദി ആഘോഷ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ബ്രുവറിയെ കുറിച്ചാണ് കേരളം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. ക്യൂവില്‍ നിൽകുന്ന അവസാനത്തെ ആളിനും മദ്യം നൽകണമെന്നാണ് പുതിയ നിര്‍ദേശം. കേരളജനത ഗുരുദേവനോട് നീതി പുലര്‍ത്തിയുണ്ടോ? ഗുരുവിന്‍റെ ആദര്‍ശങ്ങള്‍ അദ്ദേഹത്തിന്‍റെ അനുയായികള്‍ പോലും പ്രായോഗിക ജീവിതത്തില്‍ പകര്‍ത്തുന്നുണ്ടോ? കേരളത്തിന്റെ രാഷ്ട്രീയ രംഗത്ത് മദ്യം ഇപ്പോള്‍ പ്രധാന അജണ്ടയായി മാറി. ലഹരിക്കടിമപ്പെട്ട തലമുറയെ തിരിച്ച് കൊണ്ടു വരണമെന്നും സി. ദിവാകരന്‍ ചൂണ്ടിക്കാട്ടി.