ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു: 4 പേർക്ക് പരിക്കേറ്റു, ഒരാളുടെ കാൽ അറ്റു പോയി | Sabarimala

ഇവരെ ഉടൻതന്നെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു: 4 പേർക്ക് പരിക്കേറ്റു, ഒരാളുടെ കാൽ അറ്റു പോയി | Sabarimala
Updated on

പത്തനംതിട്ട: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. പത്തനംതിട്ട വടശ്ശേരിക്കരയിലാണ് സംഭവം. ആന്ധ്രാപ്രദേശിൽ നിന്നുള്ള തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടത്.(Bus carrying Sabarimala pilgrims overturns, 4 injured)

ബസ് നിയന്ത്രണം വിട്ട് ഒരു വശത്തേക്ക് മറിയുകയായിരുന്നു. 49 തീർത്ഥാടകരാണ് ബസിലുണ്ടായിരുന്നത്. അപകടത്തിൽ നാല് തീർത്ഥാടകർക്ക് പരിക്കേറ്റു. ഇവരെ ഉടൻതന്നെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. ഇദ്ദേഹത്തിന്റെ കാൽ അറ്റുപോയതായി ആശുപത്രി അധികൃതർ അറിയിച്ചു. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല.

Related Stories

No stories found.
Times Kerala
timeskerala.com