'വിതരണം ചെയ്തത് 500-ൽ അധികം ഫോമുകൾ': ഡെപ്യൂട്ടി കളക്ടറുടെ ആരോപണം തള്ളി കാരണം കാണിക്കൽ നോട്ടീസ് ലഭിച്ച BLO | Deputy Collector

സീനിയർ ക്ലർക്കായ അസ്ലമിനാണ് നോട്ടീസ് നൽകിയിരുന്നത്.
'വിതരണം ചെയ്തത് 500-ൽ അധികം ഫോമുകൾ': ഡെപ്യൂട്ടി കളക്ടറുടെ ആരോപണം തള്ളി കാരണം കാണിക്കൽ നോട്ടീസ് ലഭിച്ച BLO | Deputy Collector
Published on

കോഴിക്കോട്: ജോലി കൃത്യമായി നിർവഹിച്ചില്ലെന്ന പേരിൽ കാരണം കാണിക്കൽ നോട്ടീസ് ലഭിച്ച ബൂത്ത് ലെവൽ ഓഫീസർ (ബി.എൽ.ഒ.) ഡെപ്യൂട്ടി കളക്ടറുടെ ആരോപണം തള്ളി രംഗത്ത്. തിരഞ്ഞെടുപ്പ് ചുമതലയുള്ള ഡെപ്യൂട്ടി കളക്ടർ ഗോപിക ഉദയൻ പി.ഡബ്ല്യു.ഡി.യിലെ സീനിയർ ക്ലർക്കായ അസ്ലമിനാണ് നോട്ടീസ് നൽകിയിരുന്നത്.(BLO who received show cause notice rejects Deputy Collector's allegations)

എന്യൂമറേഷൻ ഫോമുകൾ വിതരണം ചെയ്തതിലെ കുറവ് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. എന്നാൽ, ഡെപ്യൂട്ടി കളക്ടറുടെ ആരോപണം തെറ്റാണെന്ന് അസ്ലം പറയുന്നു. "അഞ്ഞൂറിൽ അധികം ആളുകൾക്ക് ഇതുവരെ എന്യൂമറേഷൻ ഫോം നൽകിയിട്ടുണ്ട്. ഡാറ്റ കൃത്യമായി ലഭിക്കാത്തത് സാങ്കേതിക തകരാർ കാരണമാകാമെന്നും" അദ്ദേഹം വിശദീകരിച്ചു.

കണ്ണൂരിൽ ബി.എൽ.ഒ. ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെ, എസ്.ഐ.ആർ. ജോലിയുടെ പേരിൽ ജീവനക്കാർ നേരിടുന്ന സമ്മർദ്ദവും ഭീഷണികളും ചർച്ചയാകുന്നതിനിടെയാണ് ഈ സംഭവം.

Related Stories

No stories found.
Times Kerala
timeskerala.com