കണ്ണൂർ പയ്യന്നൂരിൽ BLO ജീവനൊടുക്കി: SIR ഡ്യൂട്ടി സമ്മർദ്ദമെന്ന് കുടുംബത്തിൻ്റെ ആരോപണം, തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി | BLO

കഴിഞ്ഞ ദിവസവും വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട ജോലിയുടെ തിരക്കിലായിരുന്നു അനീഷ്.
കണ്ണൂർ പയ്യന്നൂരിൽ BLO ജീവനൊടുക്കി: SIR ഡ്യൂട്ടി സമ്മർദ്ദമെന്ന് കുടുംബത്തിൻ്റെ ആരോപണം, തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി | BLO
Published on

കണ്ണൂർ: പയ്യന്നൂരിൽ ബൂത്ത് ലെവൽ ഓഫീസറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഏറ്റുകുടുക്ക സ്വദേശിയായ അനീഷ് ആണ് മരിച്ചത്. കുന്നരു എ.യു.പി. സ്കൂളിലെ പ്യൂണാണ് അനീഷ്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. തിരഞ്ഞെടുപ്പ് കമ്മീഷൻ സംഭവത്തിൽ റിപ്പോർട്ട് തേടി. സംഭവത്തെക്കുറിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ ജില്ലാ കളക്ടർക്ക് നിർദേശം നൽകി.(BLO commits suicide in Kannur, Family alleges election pressure)

വീട്ടിലെ കിടപ്പുമുറിയിൽ അനീഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പയ്യന്നൂർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പ്രാഥമിക നിഗമനം ആത്മഹത്യ എന്നാണ്.

അതേസമയം, ബൂത്ത് ലെവൽ ഓഫീസറായി ജോലി ചെയ്യുന്നതുമായി ബന്ധപ്പെട്ട സമ്മർദ്ദം അനീഷിനുണ്ടായിരുന്നു എന്ന് കുടുംബം ആരോപിക്കുന്നു. വ്യക്തിപരമായ മറ്റ് കാരണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് കുടുംബാംഗങ്ങൾ പറയുന്നു.

കഴിഞ്ഞ ദിവസവും വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട ജോലിയുടെ തിരക്കിലായിരുന്നു അനീഷ്. ഇതിനിടെയാണ് ഇന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പയ്യന്നൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com