കോഴിക്കോട്: പേരാമ്പ്രയില്‍ എസ്ഐആര്‍ ക്യാമ്പ് നടത്തിപ്പിനിടെ ബിഎല്‍ഒ കുഴഞ്ഞുവീണു. അരിക്കുളം പഞ്ചായത്തിലെ 152ാം ബൂത്തിലെ ബിഎല്‍ഒ അബ്ദുല്‍ അസീസാണ് കുഴഞ്ഞു വീണത്.
അബ്ദുല്‍ അസീസിനെ ഉടൻ തന്നെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബ്ദുല്‍ അസീസിന് ജോലി സമ്മർദമുണ്ടായിരുന്നതായി സഹപ്രവർത്തകർ ആരോപിച്ചു. രോഗാവസ്ഥാ പറഞ്ഞിട്ടും ബിഎല്‍ഒ ചുമതല ഒഴിവാക്കി നല്‍കിയിരുന്നില്ലെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.