പക്ഷിപ്പനി ഭീതി: കേരള അതിർത്തികളിൽ ജാഗ്രത ശക്തമാക്കി തമിഴ്‌നാട്; വാഹനങ്ങളിൽ അണുനശീകരണം | Bird flu

ചെക്ക് പോസ്റ്റുകളിൽ കർശന പരിശോധന
പക്ഷിപ്പനി ഭീതി: കേരള അതിർത്തികളിൽ ജാഗ്രത ശക്തമാക്കി തമിഴ്‌നാട്; വാഹനങ്ങളിൽ അണുനശീകരണം | Bird flu
Updated on

വയനാട്: ആലപ്പുഴ ഉൾപ്പെടെയുള്ള കേരളത്തിലെ വിവിധ ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ, രോഗം പടരുന്നത് തടയാൻ അതിർത്തികളിൽ കർശന പരിശോധനയുമായി തമിഴ്‌നാട്. കേരളത്തിൽ നിന്നും അതിർത്തി കടന്നെത്തുന്ന വാഹനങ്ങളിൽ അണുനശീകരണവും യാത്രക്കാരിൽ ആരോഗ്യ പരിശോധനയും തമിഴ്‌നാട് ആരോഗ്യ വകുപ്പ് ശക്തമാക്കി.(Bird flu scare: Tamil Nadu tightens vigil at Kerala borders, vehicles are getting disinfected)

നീലഗിരി ജില്ലയിലേക്ക് പ്രവേശിക്കുന്ന പ്രധാന പാതയായ നാടുകാണി ചുരം വഴിയുള്ള ചരക്കുവാഹനങ്ങൾ അണുനാശിനി ഉപയോഗിച്ച് പൂർണ്ണമായും ശുചീകരിച്ച ശേഷമാണ് കടത്തിവിടുന്നത്. നാടുകാണിക്ക് പുറമെ വയനാട് അതിർത്തി പങ്കിടുന്ന പാട്ടവയൽ, താളൂർ, ചോളാടി ചെക്ക് പോസ്റ്റുകളിലും ജാഗ്രത തുടരുകയാണ്.

നീലഗിരി ഉൾപ്പെടെ തമിഴ്‌നാട്-കേരള അതിർത്തി പങ്കിടുന്ന എട്ട് പ്രധാന ചെക്ക് പോസ്റ്റുകളിൽ മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരെയും ആരോഗ്യ പ്രവർത്തകരെയും വെള്ളിയാഴ്ച മുതൽ നിയോഗിച്ചു. കേരളത്തിലേക്ക് ചരക്ക് ഇറക്കി തിരികെ വരുന്ന വാഹനങ്ങളുടെ ടയറുകളിൽ ഉൾപ്പെടെ അണുനാശിനി തളിക്കുന്നുണ്ട്. ഡ്രൈവർമാർക്കും മറ്റ് ജീവനക്കാർക്കും പനി ബാധയോ മറ്റ് ലക്ഷണങ്ങളോ ഉണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com