കൊല്ലത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു: 16 പഞ്ചായത്തുകളിൽ അതീവ ജാഗ്രത | Bird flu

മനുഷ്യരിലേക്ക് പകരില്ല
Bird flu confirmed in Kollam, High alert in 16 panchayats
Updated on

കൊല്ലം: ജില്ലയിലെ ആയൂർ തോട്ടത്തറയിലുള്ള മുട്ടക്കോഴി ഹാച്ചറിയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. രോഗതീവ്രത കുറഞ്ഞതും മനുഷ്യരിലേക്ക് പകരാത്തതുമായ H9N2 വൈറസ് ബാധയാണ് കണ്ടെത്തിയത്. ഭോപ്പാലിലെ ദേശീയ ഹൈ സെക്യൂരിറ്റി രോഗനിർണ്ണയ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.(Bird flu confirmed in Kollam, High alert in 16 panchayats)

നിലവിൽ കണ്ടെത്തിയ വൈറസ് വകഭേദം മനുഷ്യരിലേക്ക് പടരില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വിദഗ്ധർ വ്യക്തമാക്കി. എങ്കിലും മുൻകരുതൽ നടപടികൾ കർശനമാക്കിയിട്ടുണ്ട്.

രോഗം സ്ഥിരീകരിച്ചതോടെ ഇളമാട് പഞ്ചായത്തിന് പുറമെ ജില്ലയിലെയും അയൽജില്ലയിലെയും 16 പഞ്ചായത്തുകളിൽ നിരീക്ഷണം ശക്തമാക്കി. ഇട്ടിവ, ഇടമുളയ്ക്കൽ, കല്ലുവാതുക്കൽ, ഉമ്മന്നൂർ, കടയ്ക്കൽ, വെളിയം, വെളിനല്ലൂർ, വെട്ടിക്കവല, ചടയമംഗലം, നിലമേൽ, പൂയപ്പള്ളി, അഞ്ചൽ, അലയമൺ എന്നീ പഞ്ചായത്തുകളിലും തിരുവനന്തപുരം അതിർത്തിയിലെ മടവൂർ, പള്ളിക്കൽ എന്നിവിടങ്ങളിലുമാണ് നിരീക്ഷണം.

കുരീപ്പുഴ ടർക്കി ഫാം, കുര്യോട്ടുമല ഹൈടെക് ഫാം എന്നിവിടങ്ങളിൽ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com