കണ്ണൂർ: ഇരിട്ടി എടക്കാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു. കാക്കയിലാണ് രോഗബാധ കണ്ടെത്തിയത്. നിലവിൽ വളർത്തുപക്ഷികളിൽ രോഗം സ്ഥിരീകരിച്ചിട്ടില്ലാത്തതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.(Bird flu confirmed in Kannur)
രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇരിട്ടി നഗരസഭയിലും സമീപ പഞ്ചായത്തുകളിലും ആരോഗ്യവകുപ്പും മൃഗസംരക്ഷണ വകുപ്പും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പക്ഷികളെ കൊന്നൊടുക്കേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കലക്ടർ അറിയിച്ചു.