Description
Digital Voice of Kerala
Friday, March 13, 2026

Digital Voice of Kerala
HomeKeralaഇലക്ട്രിക് ലൈനിൽ കുരുങ്ങി: ബൈക്ക് യാത്രക്കാരന് പരിക്കേറ്റു | Electric line

ഇലക്ട്രിക് ലൈനിൽ കുരുങ്ങി: ബൈക്ക് യാത്രക്കാരന് പരിക്കേറ്റു | Electric line

🎙️ Latest Podcast

തിരുവനന്തപുരം: നെയ്യാറ്റിൻകര ആശുപത്രിക്ക് സമീപം റോഡിന് കുറുകെ കിടന്ന ഇലക്ട്രിക് ലൈനിൽ ബൈക്ക് കുരുങ്ങി യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. കാഞ്ഞിരംകുളം സ്വദേശി രാജേന്ദ്രനാണ് പരിക്കേറ്റത്. ഇദ്ദേഹത്തോടൊപ്പം ബൈക്കിലുണ്ടായിരുന്ന മകൻ അരുണിന് നിസ്സാര പരിക്കേറ്റു.(ഇലക്ട്രിക് ലൈനിൽ കുരുങ്ങി: ബൈക്ക് യാത്രക്കാരന് പരിക്കേറ്റു (Biker injured after getting entangled in electric line)

നെയ്യാറ്റിൻകര ആശുപത്രിക്ക് സമീപം പണികൾ നടക്കുകയായിരുന്നു. ഈ സമയത്ത് റോഡിന് കുറുകെ കിടന്ന ലൈൻ കമ്പിയിൽ കുരുങ്ങിയാണ് അപകടം ഉണ്ടായത്. സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചില്ല എന്ന് ആരോപണമുണ്ട്. പരിക്കേറ്റ രാജേന്ദ്രനെ നെയ്യാറ്റിൻകര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.