
തിരുവനന്തപുരം: ഒമ്പത് മണിക്ക് ക്യൂ നിൽക്കുന്നവർക്കെല്ലാം മദ്യം നൽകണമെന്ന വിവാദ ഉത്തരവ് പിൻവലിച്ച് ബെവ്കോ. ഉത്തരവിൽ വ്യാപക വിമർശനം ഉയർന്നതോടെയാണ് ബെവ്കോയുടെ നടപടി. മദ്യം വാങ്ങാനായി ആളുകൾ പുറത്ത് വരിനിൽക്കുന്ന സാഹചര്യമുണ്ടെങ്കിൽ രാത്രി ഒമ്പതു മണി കഴിഞ്ഞാലും ബിവറേജ് ഔട്ട്ലെറ്റുകൾ അടക്കാൻ പാടില്ലെന്നായിരുന്നു ജനറൽ മാനേജർ ടി.മീനാകുമാരിയുടെ ഉത്തരവ്.
വെള്ളിയാഴ്ച പുറത്തുവന്ന ഉത്തരവിലെ കാര്യങ്ങൾ അന്ന് തന്നെ പ്രാബല്യത്തിൽ വന്നിരുന്നു. രാവിലെ 10 മുതൽ രാത്രി ഒമ്പത് മണി വരെയാണ് ബിവറേജ് ഔട്ട്ലെറ്റുകളുടെ പ്രവർത്തന സമയം. എന്നാൽ ഒമ്പതു മണി കഴിഞ്ഞാലും കുപ്പി വാങ്ങാൻ ആളുണ്ടെങ്കിൽ ഔട്ട്ലെറ്റ് അടക്കരുതെന്ന നിർദേശമാണ് നൽകിയത്.