Thursday, February 12, 2026
HomeKerala'പരസ്യവുമായി ബന്ധമില്ല': മദ്യത്തിന് പേരും ലോഗോയും തേടിയുള്ള പരസ്യത്തിൽ BEVCO ഹൈക്കോടതിയിൽ...

‘പരസ്യവുമായി ബന്ധമില്ല’: മദ്യത്തിന് പേരും ലോഗോയും തേടിയുള്ള പരസ്യത്തിൽ BEVCO ഹൈക്കോടതിയിൽ | BEVCO

കൊച്ചി:പുതിയ മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ച വിജ്ഞാപനം തങ്ങളുടേതല്ലെന്ന് ബെവ്‌കോ. നിലവിൽ ബെവ്‌കോ മദ്യ ഉൽപ്പാദനത്തിൽ ഏർപ്പെട്ടിട്ടില്ലെന്നും ഇവർ ഹൈക്കോടതിയിൽ വ്യക്തമാക്കി.(BEVCO in High Court over advertisement seeking name and logo for liquor)

മദ്യത്തിന് പേര് നിർദ്ദേശിക്കാൻ ബെവ്‌കോ ഔദ്യോഗികമായി പരസ്യം നൽകിയിട്ടില്ലെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. ബെവ്‌കോ നിലവിൽ മദ്യം ഉൽപ്പാദിപ്പിക്കുന്നില്ല. അതിനാൽ പുതിയ ബ്രാൻഡിന് പേരിടാനുള്ള മത്സരം എന്ന ചോദ്യം ഉദിക്കുന്നില്ലെന്നും കോടതിയെ അറിയിച്ചു.

പാലക്കാട്ടെ മലബാർ ഡിസ്റ്റിലറീസാണ് ഇത്തരമൊരു വിജ്ഞാപനം പുറപ്പെടുവിച്ചത്. ആ വിജ്ഞാപനവുമായി ബെവ്‌കോയ്ക്ക് നേരിട്ട് ബന്ധമില്ലെന്നാണ് വിശദീകരണം.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala