രണ്ട് ദിവസം ബെവ്കോ അവധി ; ഉത്രാടദിനത്തിൽ വൻ വിൽപ്പന |Bevco

കഴിഞ്ഞവര്‍ഷം ഉത്രാടദിനത്തില്‍ മലയാളി കുടിച്ചുതീര്‍ത്തത് 124 കോടിയുടെ മദ്യമാണ്.
bevco
Published on

തിരുവനന്തപുരം : ഉത്രാടദിവസം ബെവ്‌കോയില്‍ നടന്നത് വൻ വിൽപ്പന. തിരുവോണ ദിവസമായ വെള്ളിയാഴ്ച സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അവധിയായതിനാല്‍ വ്യാഴാഴ്ച വലിയ തിരക്കാണ് സംസ്ഥാനത്തൊട്ടാകെയുള്ള ഔട്ട്‌ലെറ്റുകളില്‍ അനുഭവപ്പെട്ടത്.

കഴിഞ്ഞവര്‍ഷം ഉത്രാടദിനത്തില്‍ മലയാളി കുടിച്ചുതീര്‍ത്തത് 124 കോടിയുടെ മദ്യമാണ്. ഈ റെക്കോഡ് ഇത്തവണ മറികടന്നേക്കുമെന്നാണ് സൂചന.കഴിഞ്ഞവര്‍ഷം ഓണക്കാലത്തുമാത്രം ബെവ്‌കോയില്‍ 818.21 കോടി രൂപയുടെ മദ്യവില്‍പ്പന നടന്നിരുന്നു. ഇത്തവണ ഈ കണക്കുകള്‍ ഉയരാനാണ് സാധ്യത.

കഴിഞ്ഞവര്‍ഷം ഓണക്കാലത്ത് ഉത്രാടംവരെയുള്ള ഒമ്പതു ദിവസം 701 കോടിയോളം രൂപയുടെ മദ്യമാണ് ബെവ്‌കോ വഴി വിറ്റഴിച്ചതെന്നാണ് റിപ്പോര്‍ട്ട്.

Related Stories

No stories found.
Times Kerala
timeskerala.com