Description
Digital Voice of Kerala
Saturday, March 7, 2026

Digital Voice of Kerala
HomeKerala'പിന്നാക്ക സമുദായക്കാരെ ജയമുറപ്പുള്ള സീറ്റുകളിൽ മത്സരിപ്പിക്കണം': രാഹുൽ ഗാന്ധിയോട് രേഖാമൂലം ആവശ്യമുന്നയിച്ച്...

‘പിന്നാക്ക സമുദായക്കാരെ ജയമുറപ്പുള്ള സീറ്റുകളിൽ മത്സരിപ്പിക്കണം’: രാഹുൽ ഗാന്ധിയോട് രേഖാമൂലം ആവശ്യമുന്നയിച്ച് ശിവഗിരി മഠം | Sivagiri Mutt

🎙️ Latest Podcast

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ പിന്നാക്ക സമുദായത്തിൽ നിന്നുള്ളവർക്ക് ജയസാധ്യതയുള്ള മണ്ഡലങ്ങൾ അനുവദിക്കണമെന്ന് ശിവഗിരി മഠം ആവശ്യപ്പെട്ടു. വർക്കല ശിവഗിരി മഠം സന്ദർശിക്കാനെത്തിയ രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ ആവശ്യം രേഖാമൂലം ഉന്നയിച്ചത്.(Backward communities should be made to contest in seats where they are sure to win, Sivagiri Mutt to Rahul Gandhi)

എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, അടൂർ പ്രകാശ് എംപി എന്നിവർക്കൊപ്പമാണ് രാഹുൽ ഗാന്ധി ശിവഗിരിയിലെത്തിയത്. ഗുരുദേവന്റെ മഹാസമാധിയിൽ പുഷ്പാർച്ചന നടത്തിയ അദ്ദേഹം ശാരദാമഠത്തിലും വൈദിക മഠത്തിലും സന്ദർശനം നടത്തി.

തുടർന്ന് മഠത്തിലെ ഗസ്റ്റ് ഹൗസിൽ വെച്ച് സ്വാമിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തിരഞ്ഞെടുപ്പ് സംബന്ധിച്ച നിർണ്ണായക ആവശ്യം ഉയർന്നത്. മഠത്തിന്റെ ആവശ്യം ഗൗരവകരമാണെന്നും ഇക്കാര്യം പാർട്ടി തലത്തിൽ പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കാമെന്നും രാഹുൽ ഗാന്ധി മറുപടി നൽകി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.