കൊല്ലം : വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമം. പത്തനാപുരം പട്ടണമധ്യത്തിലെ ക്ലിനിക്കിൽ പട്ടാപ്പകലാണ് സംഭവം നടന്നത്. പ്രതി കുണ്ടയം സ്വദേശി സൽദാൻ പൊലീസ് അറസ്റ്റ് ചെയ്‌തു.
ഇന്നലെ വൈകിട്ട് 6.45 ഓടെ പത്തനാപുരത്തെ ദന്തൽ ക്ലിനിക്കിൽ സംഭവം നടന്നത്.ക്ലിനിക്കിൽ മറ്റാരുമില്ലാതിരുന്ന സമയത്ത് ഇവിടെയെത്തിയ സൽദാൻ, ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
വായിൽ തുണി തിരികിയ ശേഷം കൈകൾ ഇൻസുലേഷൻ ടേപ്പ് ഉപയോഗിച്ച് ബന്ധിക്കാൻ ശ്രമിച്ചതോടെ നിലവിളിച്ചുകൊണ്ട് ഡോക്ടർ കുതറി ഓടി. ഇതോടെയാണ് പീഡനശ്രമം പുറത്തായത്. പത്തനാപുരം പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു