പത്തനംതിട്ടയിൽ പട്ടാപ്പകൽ 95കാരിയെ പീഡിപ്പിക്കാൻ ശ്രമം: പ്രതി അറസ്റ്റിൽ | Rape

നാട്ടുകാരെത്തിയാണ് ഇവരെ രക്ഷിച്ചത്
പത്തനംതിട്ടയിൽ പട്ടാപ്പകൽ 95കാരിയെ പീഡിപ്പിക്കാൻ ശ്രമം: പ്രതി അറസ്റ്റിൽ | Rape
Updated on

പത്തനംതിട്ട: വടശ്ശേരിക്കരയിൽ 95 വയസ്സുള്ള വയോധികയെ പട്ടാപ്പകൽ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയെ പെരുനാട് പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട സ്വദേശിയായ പത്രോസ് ജോൺ ആണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. വയോധികയും മകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മകൾ ജോലിക്ക് പോയ സമയത്തായിരുന്നു ആക്രമണം.(Attempt to rape 95-year-old woman in Pathanamthitta)

വീട്ടുമുറ്റത്ത് നിന്ന് വയോധികയെ ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തിയ പ്രതി വായിൽ തുണി തിരുകിക്കയറ്റാൻ ശ്രമിച്ചു. വയോധികയുമായി നടന്ന മൽപ്പിടിത്തത്തിനിടയിൽ വായിലെ തുണി മാറിയതോടെ അവർ നിലവിളിച്ചു. നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി പീഡനശ്രമം തടയുകയും വയോധികയെ മോചിപ്പിക്കുകയും ചെയ്തു.

നാട്ടുകാർ ചേർന്ന് പ്രതിയെ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. പ്രതിയായ പത്രോസ് ജോണിനെ പെരുനാട് പോലീസ് അറസ്റ്റ് ചെയ്ത് തുടർ നടപടികൾ സ്വീകരിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com