Description
Digital Voice of Kerala
Monday, March 16, 2026

Digital Voice of Kerala
HomeKeralaനിയമസഭാ തെരഞ്ഞെടുപ്പ്: ഒരുക്കങ്ങൾ വിലയിരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥ സംഘം കേരളത്തിൽ...

നിയമസഭാ തെരഞ്ഞെടുപ്പ്: ഒരുക്കങ്ങൾ വിലയിരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥ സംഘം കേരളത്തിൽ സന്ദർശനം നടത്തും | Assembly elections

🎙️ Latest Podcast

തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുതിർന്ന ഉദ്യോഗസ്ഥർ ഇന്നും നാളെയുമായി വിവിധ തലങ്ങളിൽ പരിശോധനകൾ നടത്തും. തെരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട മുതിർന്ന ഉദ്യോഗസ്ഥരുമായി സംഘം ആശയവിനിമയം നടത്തും.(Assembly elections, Election Commission officials to visit Kerala to assess preparations)

വോട്ടെടുപ്പിനുള്ള സജ്ജീകരണങ്ങൾ, ക്രമസമാധാന നില, ഉദ്യോഗസ്ഥരുടെ വിന്യാസം എന്നിവ കേന്ദ്ര സംഘം നേരിട്ട് വിലയിരുത്തും. ഉദ്യോഗസ്ഥ സംഘത്തിന്റെ റിപ്പോർട്ടിന് പിന്നാലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർമാരും കേരളത്തിലെത്തിയേക്കും. ഇതിന്റെ തീയതി ഉടൻ തീരുമാനിക്കും.

അതേസമയം, സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള അന്തിമ വോട്ടർ പട്ടിക ശനിയാഴ്ച പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ 2.69 കോടിയാണ്. ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസുകളിലും അസിസ്റ്റന്റ് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസുകളിലും പട്ടിക പരിശോധിക്കാം.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.