Description
Digital Voice of Kerala
Thursday, March 26, 2026

Digital Voice of Kerala
HomeKeralaനിയമസഭാ തിരഞ്ഞെടുപ്പ് തിരക്ക്: മുഖ്യമന്ത്രി പിണറായി വിജയൻ വത്തിക്കാനിലേക്ക് പോകില്ല |...

നിയമസഭാ തിരഞ്ഞെടുപ്പ് തിരക്ക്: മുഖ്യമന്ത്രി പിണറായി വിജയൻ വത്തിക്കാനിലേക്ക് പോകില്ല | Assembly election

🎙️ Latest Podcast

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളും തിരക്കുകളും പരിഗണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ വത്തിക്കാൻ സന്ദർശനം ഒഴിവാക്കി. മാർച്ച് നാലിന് വത്തിക്കാനിൽ വെച്ച് മാർപാപ്പയുമായി നടത്താനിരുന്ന കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി പങ്കെടുക്കില്ല. സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി. തോമസാണ് ഈ വിവരം അറിയിച്ചത്.(Assembly election rush, Chief Minister Pinarayi Vijayan will not go to Vatican)

മാർച്ച് നാലിന് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്താൻ മുഖ്യമന്ത്രിക്കും കെ.വി. തോമസിനും ഉൾപ്പെടെയുള്ള 16 അംഗ സംഘത്തിനാണ് വത്തിക്കാൻ അനുമതി നൽകിയിരുന്നത്. മുഖ്യമന്ത്രി ഇല്ലാത്തതിനാൽ അനൗദ്യോഗിക സംഘമായിട്ടായിരിക്കും ഇവർ വത്തിക്കാനിലെത്തുക.

മുഖ്യമന്ത്രിയുടെ അഭാവത്തിലും ഈ കൂടിക്കാഴ്ച കേരളത്തിന് വലിയൊരു അഭിമാന നിമിഷമാണെന്ന് കെ.വി. തോമസ് പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രത്യേക അന്വേഷണം അദ്ദേഹം മാർപാപ്പയെ അറിയിക്കും.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.