കൊല്ലത്ത് പോലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെ അതിക്രമം: പോലീസുകാരനെതിരെ കേസ് | Assault

സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ്
Assault on woman police officer in Kollam, Case filed against policeman
Published on

കൊല്ലം: നീണ്ടകര കോസ്റ്റൽ പോലീസ് സ്റ്റേഷനിൽ പോലീസുകാരിക്ക് നേരെ പോലീസുകാരൻ്റെ അതിക്രമം. ഡെപ്യൂട്ടേഷനിൽ സ്റ്റേഷനിൽ എത്തിയ പോലീസുകാരൻ്റെ അതിക്രമത്തിൽ ചവറ പോലീസ് കേസെടുത്തു. സംഭവം നവംബർ ആറാം തീയതി പുലർച്ചെയാണ് നടന്നത്. വിശ്രമ മുറിയിലേക്ക് പോയ വനിതാ പോലീസുകാരിക്ക് നേരെയായിരുന്നു അതിക്രമം. (Assault on woman police officer in Kollam, Case filed against policeman)

കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ സിപിഒ നവാസിനെതിരെയാണ് സ്ത്രീത്വത്തെ അപമാനിച്ചതിന് ചവറ പോലീസ് കേസെടുത്തിരിക്കുന്നത്.

അതിക്രമം നേരിട്ട പോലീസുകാരി ജില്ലാ പോലീസ് കമ്മീഷണർക്ക് രേഖാമൂലം പരാതി നൽകിയതിനെ തുടർന്നാണ് കേസെടുത്തത്. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com