കൊച്ചി: എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ വെച്ച് പെൺകുട്ടിയെ കടന്നുപിടിച്ച കേസിൽ പ്രതിയെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കീഴാരൂർ സ്വദേശിയായ സജീവാണ് അറസ്റ്റിലായത്. (Assault on girl at Ernakulam North Railway Station, Accused arrested)
കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് മൂന്ന് മണിക്കായിരുന്നു സംഭവം. പൂനെ - കന്യാകുമാരി എക്സ്പ്രസ്സിൽ തൃശൂരിലേക്ക് പോകാൻ എത്തിയതായിരുന്നു അതിക്രമത്തിന് ഇരയായ പെൺകുട്ടി.
സംഭവം നടന്ന ഉടൻ തന്നെ പെൺകുട്ടി ശക്തമായി പ്രതികരിക്കുകയും, കുറ്റകൃത്യത്തിൻ്റെ വീഡിയോ ഉൾപ്പെടെ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. ഈ പ്രതികരണം വലിയ ശ്രദ്ധ നേടിയിരുന്നു. പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ ഇന്നലെ രാത്രി റിമാൻഡ് ചെയ്തു.