'രാഹുലിനെ സ്വകാര്യമായി കാണണമെന്ന് ആവശ്യപ്പെട്ടു': ചാറ്റുകൾ പുറത്തുവിട്ട് ഫെനി നൈനാൻ | Rahul Mamkootathil

കസ്റ്റഡി കാലാവധി ഇന്ന് തീരും
Asked to meet Rahul Mamkootathil privately, Fenni Ninan releases chats
Updated on

പത്തനംതിട്ട: ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതി, രണ്ട് മാസം മുൻപ് വരെ അദ്ദേഹത്തെ സ്വകാര്യമായി കാണാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നുവെന്ന് ഫെനി നൈനാൻ. 2024-ൽ പീഡിപ്പിച്ചു എന്ന് പറയുന്ന വ്യക്തിയെ 2025 ഒക്ടോബറിലും ഒറ്റയ്ക്ക് കാണണമെന്ന് ആവശ്യപ്പെട്ടതിലെ യുക്തി ഫെനി ചോദ്യം ചെയ്തു.(Asked to meet Rahul Mamkootathil privately, Fenni Ninan releases chats)

രാഹുലിനെ ഓഫീസിൽ ചെന്ന് കാണാൻ നിർദ്ദേശിച്ചപ്പോൾ, അവിടെ എപ്പോഴും ആളുകളുണ്ടാകുമെന്നും അതിനാൽ സ്വകാര്യത ലഭിക്കില്ലെന്നും യുവതി പറഞ്ഞു. പകരം എം.എൽ.എയുടെ ഫ്ലാറ്റിൽ വെച്ച് കാണാനായിരുന്നു താല്പര്യം.

ഫ്ലാറ്റിൽ വെച്ച് രാത്രിയാണെങ്കിലും കാണാൻ തയ്യാറാണെന്നും കുറഞ്ഞത് മൂന്ന്-നാല് മണിക്കൂർ സമയം വേണമെന്നും യുവതി ആവശ്യപ്പെട്ടതായി ഫെനി അവകാശപ്പെടുന്നു. ഫ്ലാറ്റിൽ അസൗകര്യമാണെങ്കിൽ ഒരുമിച്ച് ഡ്രൈവ് പോകാമെന്നും എം.എൽ.എ ബോർഡ് ഇല്ലാത്ത വണ്ടിയിൽ വരാമെന്നും യുവതി പറഞ്ഞതായി ഫെനി ഫേസ്ബുക്കിൽ കുറിച്ചു.

2025 നവംബർ വരെ യുവതി താനുമായി സംസാരിച്ചിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട വാട്സ്ആപ്പ് ചാറ്റുകൾ ഉൾപ്പെടെയുള്ള എല്ലാ ഡിജിറ്റൽ തെളിവുകളും രാഹുലിന്റെ അഭിഭാഷകന് കൈമാറിയിട്ടുണ്ടെന്നും ഫെനി വ്യക്തമാക്കി.

രാഹുലിന്റെ മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. വൈകുന്നേരം അഞ്ചോടെ രാഹുലിനെ പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും. കോടതി പരിസരത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രാഹുൽ നൽകിയ ജാമ്യാപേക്ഷ നാളെ പരിഗണിക്കും.

Related Stories

No stories found.
Times Kerala
timeskerala.com