HomeKerala'അവസരങ്ങൾ തടഞ്ഞു, അഭിനയിക്കാൻ അനുവദിക്കുന്നില്ല, കരാർ ലംഘനവും മാനസിക പീഡനവും; 'റിസോർട്ട്' സീരീസ് അണിയറപ്രവർത്തകർക്കെതിരെ...

‘അവസരങ്ങൾ തടഞ്ഞു, അഭിനയിക്കാൻ അനുവദിക്കുന്നില്ല, കരാർ ലംഘനവും മാനസിക പീഡനവും; ‘റിസോർട്ട്’ സീരീസ് അണിയറപ്രവർത്തകർക്കെതിരെ നടി അനുഗ്രഹ | Anugraha S Nambiar

കൊച്ചി: ജിയോ ഹോട്‌സ്റ്റാറിൽ സംപ്രേഷണം ചെയ്യുന്ന തമിഴ് വെബ് സീരീസായ ‘റിസോർട്ടി’ന്റെ (Resort) നിർമ്മാതാക്കൾക്കെതിരെയും നായകൻ വിജയ് കുമാറിനെതിരെയും മലയാളി നടി അനുഗ്രഹ എസ്. നമ്പ്യാർ രംഗത്ത് (Anugraha S Nambiar). ഒരു വർഷത്തെ കരാറിൽ കുടുക്കി തന്റെ കരിയർ തകർക്കാനും മാനസികമായി പീഡിപ്പിക്കാനും ശ്രമിച്ചുവെന്നാണ് നടി ഇൻസ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയത്.

ഒരു വർഷത്തേക്ക് ഒപ്പിട്ട കരാർ നിലനിൽക്കുന്നതിനാൽ മറ്റ് പ്രൊജക്റ്റുകളിൽ അഭിനയിക്കാൻ തന്നെ അനുവദിച്ചില്ല. ജിയോ ഹോട്‌സ്റ്റാറിന്റെ തന്നെ മറ്റൊരു പ്രധാന അവസരം തനിക്ക് ഇതിലൂടെ നഷ്ടമായെന്നും നടി പറയുന്നു.കഴിഞ്ഞ നാല് മാസമായി ചിത്രീകരണം നടക്കുന്നില്ലെങ്കിലും കരാർ പ്രകാരമുള്ള പ്രതിഫലം നൽകാൻ നിർമ്മാണക്കമ്പനി തയ്യാറായില്ല.

താൻ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സമയത്ത് വിജയ് കുമാറിന്റെ ഭാര്യയും നടിയുമായ നക്ഷത്രാ മൂർത്തി സുഹൃത്തിനോട് അപമാനിക്കുന്ന രീതിയിൽ സംസാരിച്ചുവെന്ന് അനുഗ്രഹ ആരോപിച്ചു. “അവളെ വിവാഹം കഴിച്ച് കൂടെ താമസിപ്പിക്കൂ, അല്ലെങ്കിൽ വന്ന് വേഷം ചെയ്യാൻ പറയൂ” എന്നായിരുന്നു അവരുടെ പ്രതികരണമെന്ന് നടി വീഡിയോയിൽ പറഞ്ഞു.

നേരിട്ട മാനസിക പീഡനങ്ങൾ മൂലം തനിക്ക് അപസ്മാരം (Epilepsy) ഉണ്ടായതായും സാമ്പത്തികമായും ശാരീരികമായും താൻ വലിയ പ്രതിസന്ധിയിലാണെന്നും നടി വെളിപ്പെടുത്തി.

താൻ ആത്മഹത്യയുടെ വക്കിലാണെന്നും നീതി ലഭിക്കണമെന്നുമാണ് നടി ആവശ്യപ്പെടുന്നത്. തമിഴ് സിനിമാ ലോകത്തെ പ്രമുഖർ ഉൾപ്പെട്ട പരാതിയായതിനാൽ വിഷയത്തിൽ വലിയ ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. നിർമ്മാണക്കമ്പനിയോ വിജയ് കുമാറോ ഇതുവരെ ആരോപണങ്ങളോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Story Summary: Malayali actress Anugraha S. Nambiar has raised serious allegations against Vijay Kumar, the lead actor and writer of the Tamil web series ‘Resort’, his wife Nakshathra Moorthi, and the production house Global Villagers. In a video shared on Instagram, she claimed that she was trapped in a one-year contract that prevented her from taking other opportunities, while the makers neither provided work nor paid her remuneration. She further alleged mental harassment and derogatory comments from the team, which led to severe health issues and financial crisis.

Clickable Info Box

Latest updates

യു.എ.ഇയിൽ 4,000 വർഷം പഴക്കമുള്ള വൻ ശവകുടീരം കണ്ടെത്തി;...

അൽ ഐൻ (യു.എ.ഇ): ചരിത്രപ്രേമികളെയും പുരാവസ്തു ഗവേഷകരെയും ഒരുപോലെ ആവേശത്തിലാഴ്ത്തി യു.എ.ഇയിലെ അൽ ഐൻ (Al Ain Qattara) മേഖലയിൽ ഏകദേശം 4,000 വർഷം പഴക്കമുള്ള കൂറ്റൻ ഭൂഗർഭ ശവകുടീരം കണ്ടെത്തി. അൽ...

ബുക്കിംഗിൽ ഉപഭോക്താക്കളെ പറ്റിക്കാൻ ‘ഡാർക്ക് പാറ്റേണുകൾ’; സ്പൈസ് ജെറ്റിന്...

ന്യൂഡൽഹി: ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമിൽ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ഡിജിറ്റൽ ഡിസൈൻ രീതികൾ (Dark Patterns) ഉപയോഗിച്ചതിന് പ്രമുഖ ആഭ്യന്തര വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് (SpiceJet) സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (CCPA) ഒരു...

പൊന്നാനിയിൽ ചെരുപ്പുകടയുടെ മറവിൽ എം.ഡി.എം.എ വില്പന; രണ്ടുപേർ പിടിയിൽ,...

പൊന്നാനി: മലപ്പുറം പൊന്നാനിയിൽ ചെരുപ്പുകടയുടെ മറവിൽ രഹസ്യമായി മയക്കുമരുന്ന് വില്പന നടത്തിവന്ന രണ്ട് യുവാക്കൾ പോലീസിന്റെ പിടിയിലായി (Ponnani mdma drug arrest). പൊന്നാനി ചമ്രവട്ടം ജങ്ഷനിൽ പ്രവർത്തിക്കുന്ന ചെരുപ്പുകട കേന്ദ്രീകരിച്ച് വ്യാപകമായി...

തിരുവനന്തപുരത്ത് ഹോട്ടൽ ലിഫ്റ്റിൽ കുടുങ്ങി ശശി തരൂർ എം.പി;...

തിരുവനന്തപുരം: തിരുവനന്തപുരം പി.എം.ജി ജംഗ്ഷനിലെ പ്രശാന്ത് ഹോട്ടലിൽ വെച്ച് ശശി തരൂർ എം.പി (Shashi Tharoor MP) ലിഫ്റ്റിൽ കുടുങ്ങി. ഹോട്ടലിൽ സംഘടിപ്പിച്ച റോട്ടറി ക്ലബ്ബിന്റെ സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം....

കാഴ്ചയില്ലാത്തവർ സ്വപ്നം കാണുമോ? കണ്ടാൽ എന്താണ് കാണുന്നത്?...

കാഴ്ചയില്ലാത്തവർക്ക് സ്വപ്നം കാണാൻ കഴിയുമോ? അവർ സ്വപ്നത്തിൽ ആളുകളെയും സ്ഥലങ്ങളെയും കാണുമോ? വർഷങ്ങളായി പലരുടെയും മനസ്സിലുണ്ടായിരുന്ന ഈ ചോദ്യങ്ങൾക്ക് ശാസ്ത്രീയ പഠനങ്ങൾ നൽകുന്ന മറുപടി ഏറെ കൗതുകകരമാണ്. എല്ലാവരും സ്വപ്നം കാണുന്നുണ്ടെങ്കിലും, കാഴ്ചശേഷിയുള്ളവരുടെയും...

എല്ലാം കെ.എസ്.യുവിനോട് ചോദിച്ച് തീരുമാനിക്കാനാകുമോ? ഹൈക്കോടതി പ്ലീഡർ നിയമന...

കോഴിക്കോട്: ഹൈക്കോടതി ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസിനകത്തും പോഷക സംഘടനകൾക്കിടയിലും ഉയർന്നുവന്ന തർക്കങ്ങളിൽ നിലപാട് വ്യക്തമാക്കി കോൺഗ്രസ് നേതാവും എം.എ.എയുമായ റോജി എം. ജോൺ (Roji m john). എല്ലാ കാര്യങ്ങളും...

വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കകം നവവരൻ വെട്ടേറ്റു മരിച്ച നിലയിൽ;...

ബല്ലാരി: കർണാടകയിലെ ബല്ലാരിയിൽ കല്യാണപ്പന്തലിലെ ആഘോഷം അടങ്ങും മുൻപ് നവവരനെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി (Ballari samata nagar murder). ബല്ലാരിയിലെ സമതാ നഗർ സ്വദേശിയായ നബി റസൂൽ (27) ആണ്...

മക്കളെയും കൊണ്ട് ഗോദാവരി പുഴയിലേക്ക് കാർ ഓടിച്ചിറക്കി അധ്യാപകൻ;...

ഛത്രപതി സംഭാജിനഗർ: മഹാരാഷ്ട്രയിൽ നടുക്കുന്ന കൂട്ടആത്മഹത്യ. അധ്യാപകനും രണ്ട് മക്കളും സഞ്ചരിച്ചിരുന്ന കാർ ഗോദാവരി പുഴയിലേക്ക് മറിഞ്ഞ് മൂന്ന് പേരും ദാരുണമായി മരിച്ചു (Suicide godavari river). മേലുദ്യോഗസ്ഥരിൽ നിന്നുള്ള കടുത്ത മാനസിക...