ഒടുവിൽ സിനിമാ സംഘടനകള്‍ക്ക് വഴങ്ങി ആന്റണി പെരുമ്പാവൂര്‍; വിവാദ പോസ്റ്റ് പിന്‍വലിച്ച്
കൊച്ചി: ഏറെ വിവാദങ്ങൾക്കൊടുവിൽ സിനിമാ സംഘടനയുടെ ആവശ്യത്തിന് വഴങ്ങി നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. ഇതിനു പിന്നാലെ സിനിമാ നിര്‍മ്മാതാവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റുമായ ജി സുരേഷ് കുമാറിനെതിരായ വിവാദ ഫെയ്‌സ്ബുക്ക് പോസ്റ്റും ആന്റണി പെരുമ്പാവൂര്‍ പിന്‍വലിച്ചു. ഫിലിം ചേംബറിന്റെ നോട്ടീസിന് പിന്നാലെയാണ് ആന്റണിയുടെ മനംമാറ്റം.
നേരത്തെ , പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നേതാവായ സുരേഷ് കുമാര്‍ നടത്തിയ വാർത്താ സമ്മേളനത്തിൽ സിനിമാതാരങ്ങളുടെ പ്രതിഫലം കുറയ്ക്കല്‍, സിനിമാ സമരം തുടങ്ങിയ വിഷയങ്ങളില്‍ സംഘടനയുടെ നിലപാട് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സുരേഷ് കുമാറിനെ വിമര്‍ശിച്ച് ആന്റണി പെരുമ്പാവൂര്‍ ദീര്‍ഘമായ കുറിപ്പ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നത്.ആന്റണി പെരുമ്പാവൂരിന്റെ പോസ്റ്റ് നടന്‍മാരായ മോഹന്‍ലാല്‍, പൃഥ്വിരാജ്, ടൊവിനോ തോമസ് തുടങ്ങിയവര്‍ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വിവാദ പോസ്റ്റ് ഏഴു ദിവസത്തിനകം ഡിലീറ്റ് ചെയ്യണമെന്നും, രേഖാമൂലം സംഘടനയ്ക്ക് വിശദീകരണം നല്‍കണമെന്നും ഫിലിം ചേംബര്‍ ആന്റണി പെരുമ്പാവൂരിന് നോട്ടീസ് നല്‍കിയത്.