Description
Digital Voice of Kerala
Monday, March 23, 2026

Digital Voice of Kerala
HomeKeralaKP ഉദയഭാനുവിനെതിരെ നിയമ നടപടിയുമായി ആന്റോ ആൻ്റണി MP: ക്ഷമാപണം നടത്തിയില്ലെങ്കിൽ...

KP ഉദയഭാനുവിനെതിരെ നിയമ നടപടിയുമായി ആന്റോ ആൻ്റണി MP: ക്ഷമാപണം നടത്തിയില്ലെങ്കിൽ ഒരു കോടി രൂപ നഷ്ടപരിഹാരം ഈടാക്കുമെന്ന് വക്കീൽ നോട്ടീസ് | Anto Antony

🎙️ Latest Podcast

പത്തനംതിട്ട: കെ.പി. ഉദയഭാനുവിനെതിരെ നിയമനടപടിയുമായി ആന്റോ ആന്റണി എംപി. തിരുവല്ലയിലെ നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് എന്ന ധനകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ട് അപകീർത്തികരമായ ആരോപണങ്ങൾ ഉന്നയിച്ചെന്ന് കാട്ടിയാണ് വക്കീൽ നോട്ടീസ് അയച്ചത്.(Anto Antony MP takes legal action against KP Udayabhanu)

ആരോപണമുന്നയിക്കുന്ന വീഡിയോ ഉടൻ നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നോട്ടീസ് ലഭിച്ച് 15 ദിവസത്തിനുള്ളിൽ നടത്തിയ പ്രസ്താവനകൾ പിൻവലിച്ച് നിരുപാധികം ക്ഷമാപണം നടത്തണം. ക്ഷമാപണം നടത്തിയില്ലെങ്കിൽ ഒരു കോടി രൂപ നഷ്ടപരിഹാരമായി ഈടാക്കുമെന്നും നോട്ടീസിൽ മുന്നറിയിപ്പ് നൽകുന്നു.

നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റിൽ നിന്ന് ആന്റോ ആന്റണി രണ്ട് കോടി രൂപ വാങ്ങിയെന്നായിരുന്നു കെ.പി. ഉദയഭാനുവിന്റെ പ്രധാന ആരോപണം. എന്നാൽ ഇത് തികച്ചും അടിസ്ഥാനരഹിതമാണെന്ന് എം പി പറയുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.