ആലപ്പുഴ: ചെന്നിത്തലയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കായംകുളം സ്വദേശിയാണ് മരിച്ചത്. ഇന്ന് രാവിലെ ക്ലാസിലെത്തിയ വിദ്യാർത്ഥി ഇടവേള സമയത്താണ് ഹോസ്റ്റൽ മുറിയിലേക്ക് തിരികെ പോയത്.(Another student commits suicide in Chennithala )
പിന്നീട് ക്ലാസിൽ കാണാത്തതിനെത്തുടർന്ന് സഹപാഠികൾ ചെന്ന് നോക്കിയപ്പോഴാണ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസ്ഥലത്തെത്തിയ പോലീസ് നടത്തിയ പ്രാഥമിക പരിശോധന നടത്തി. സംഭവത്തിൽ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി പോലീസ് അറിയിച്ചു.

