അമ്മ ഭരണസമിതിയുടെ കൂട്ട രാജിയെ വിമർശിച്ച് അനൂപ് ചന്ദ്രൻ

അമ്മ ഭരണസമിതിയുടെ കൂട്ട രാജിയെ വിമർശിച്ച് അനൂപ് ചന്ദ്രൻ

Published on

കൊച്ചി: അമ്മ ഭരണസമിതിയുടെ കൂട്ട രാജിക്കെതിരെ രൂക്ഷ വിമർശനവുമായി പലരും രംഗത്തെത്തുകയാണ്. ഇപ്പോൾ ഇതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ അനൂപ് ചന്ദ്രൻ. താൻ ഒരിക്കലും കൂട്ടരാജിയെ ന്യായീകരിക്കുന്നിലിന്നും ആരോപണവിധേയനായിട്ടുള്ള ഒരാള്‍ ഉണ്ടെങ്കില്‍ അയാളെ മാറ്റുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

506 പേര്‍ തെരഞ്ഞെടുത്ത ഒരു കമ്മിറ്റി ഒന്നടങ്കം രാജിവെക്കുക എന്നത് വോട്ട് ചെയ്തവരെയും കേരളത്തിന്‍റെ സാംസ്കാരിക മൂല്യത്തെ ബഹുമാനിക്കുന്നവരെയും അപമാനിക്കുന്നതുമാണെന്നും അധഃഹെഹം പറഞ്ഞു. തുടര്‍ച്ചയായി ഉണ്ടാവുന്ന ആരോപണങ്ങളില്‍ എല്ലാവരും പുറത്ത് പോകേണ്ടിവരുമെന്ന തോന്നലില്‍ നിന്നാണോ അതോ ആരോപണം വരുന്നവര്‍ക്ക് സങ്കടം വരാതിരിക്കാനാണോ ഈ തീരുമാനമെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു

Times Kerala
timeskerala.com