അഞ്ചാം വാര്‍ഷിക നിറവില്‍ അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റല്‍

അഞ്ചാം വാര്‍ഷിക നിറവില്‍ അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റല്‍
Published on

രാജ്യത്തെ മുന്‍നിര ആശുപത്രി ശൃംഖലകളില്‍ ഒന്നായ അപ്പോളോ ഹോസ്പിറ്റല്‍സിന്റെ 73-ാം ആശുപത്രിയും കേരളത്തിലെ ഏക അപ്പോളോ ആശുപത്രിയുമായ അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റല്‍ വിജയകരമായ അഞ്ച് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി. കഴിഞ്ഞ 5 വര്‍ഷത്തെ പ്രവര്‍ത്തനകാലയളവില്‍ത്തന്നെ ആരോഗ്യ മേഖലയിൽ ഒട്ടേറെ നേട്ടങ്ങള്‍ കൈവരിക്കാന്‍ അപ്പോളോ അഡ്‌ലക്‌സിന് സാധിച്ചിട്ടുണ്ട്. രോഗികള്‍ക്ക് ഏറ്റവും മികച്ച പരിചരണം തന്നെ അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റല്‍ ഉറപ്പാക്കുന്നു. മിതമായ നിരക്കില്‍ ഗുണമേന്മയാര്‍ന്ന സേവനങ്ങള്‍ നിരവധി സ്‌പെഷ്യലൈസേഷനുകളില്‍ അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റലില്‍ ലഭ്യമാണ്. 2019ല്‍ പ്രവര്‍ത്തനമാരംഭിച്ച് ഹോസ്പിറ്റലില്‍ ഇതിനോടകം 200000ല്‍പ്പരം രോഗികളെ ചികിൽസിച്ചു ഭേദമാക്കാൻ സാധിച്ചിട്ടുണ്ട്.

അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റൽ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് കുറഞ്ഞ ചിലവിൽ ആൻജിയോഗ്രാം പരിശോധന നടത്താനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു. 555 രൂപയ്ക്ക് ആൻജിയോഗ്രാം പരിശോധന വാഗ്ദാനം ചെയ്യുകയാണ് അപ്പോളോ അഡ്‌ലക്‌സ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 രോഗികള്‍ക്കാണ് 555 രൂപയ്ക്ക് ആന്‍ജിയോഗ്രാം പരിശോധന സാധ്യമാവുക. ഹൃദയ സംബന്ധമായ രോഗങ്ങൾ ഉള്ളവർക്ക് ഇത് വളരെ പ്രയോജനകരമാകും.

മുന്‍കാലങ്ങളിലെന്നതുപോലെ സാമൂഹിക പ്രതിബദ്ധത ഉറപ്പാക്കിക്കൊണ്ട് ഇത്തരത്തില്‍ നിരവധി പദ്ധതികള്‍ തുടര്‍ന്നും അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റല്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കും. കഴിഞ്ഞ 5 വര്‍ഷക്കാലം ഞങ്ങളെ വിശ്വസിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത ഏല്ലാവര്‍ക്കും ഞങ്ങളുടെ നന്ദി അറിയിക്കുകയാണ്. ലോകോത്തര നിലവാരത്തിൽ തന്നെ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി തുടര്‍ന്നും ഇതേ പിന്തുണയും സഹകരണവും ഞങ്ങള്‍ പ്രതീക്ഷിക്കുകയാണെന്ന് . – സി.ഒ.ഒ ഡോ. ഷുഹൈബ് ഖാദര്‍ പറഞ്ഞു.

അഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ പ്രഖ്യാപന പത്രസമ്മേളനം അങ്കമാലിയില്‍ സി.ഒ.ഒ ഡോ. ഷുഹൈബ് ഖാദര്‍, കാര്‍ഡിയോളജി സീനിയര്‍ കണ്‍സള്‍റ്റന്റ് ആന്‍ഡ് എച്ഒഡി, ഡോ. ഹര്‍ഷ ജീവന്‍, അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തി.

Related Stories

No stories found.
Times Kerala
timeskerala.com