Description
Digital Voice of Kerala
Thursday, March 26, 2026

Digital Voice of Kerala
HomeKeralaആലുവ - എയർപോർട്ട് വാട്ടർ മെട്രോ: സാധ്യതകൾ തേടി KMRL; പഠനം...

ആലുവ – എയർപോർട്ട് വാട്ടർ മെട്രോ: സാധ്യതകൾ തേടി KMRL; പഠനം തുടങ്ങി | Water Metro

🎙️ Latest Podcast

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തെ വാട്ടർ മെട്രോയുമായി ബന്ധിപ്പിക്കുന്നതിനുള്ള സമഗ്ര സാധ്യതാ പഠനം കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ആരംഭിച്ചു. ഇതിന്റെ ഭാഗമായുള്ള ട്രാഫിക് പഠനമാണ് ഇപ്പോൾ നടക്കുന്നത്.(Aluva – Airport Water Metro, KMRL explores possibilities; Study begins)

ആലുവ മെട്രോ സ്റ്റേഷന് സമീപത്തു നിന്ന് പെരിയാർ വഴി വിമാനത്താവളത്തിലേക്ക് ആണ് റൂട്ട്. ദൂരം ഏകദേശം 8 കിലോമീറ്റർ ആണ്. വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർക്കും വിനോദസഞ്ചാരികൾക്കും മെട്രോയുമായി ബന്ധിപ്പിച്ചുള്ള സമാന്തരവും സുഗമവുമായ ഗതാഗത മാർഗ്ഗം ഒരുക്കുകയാണ് ലക്ഷ്യം.

പെരിയാറിലെ ജലനിരപ്പ്, ബോട്ട് സർവീസിന് അനുയോജ്യമായ ആഴം, യാത്രക്കാരുടെ എണ്ണം, സാമ്പത്തിക ലാഭം എന്നിവ ട്രാഫിക് പഠനത്തിലൂടെ വിലയിരുത്തും. ഈ പദ്ധതി യാഥാർത്ഥ്യമായാൽ, റോഡ്-മെട്രോ ഗതാഗതത്തിന് പുറമെ ജലഗതാഗതവും ലഭ്യമാകുന്നതോടെ നെടുമ്പാശ്ശേരി വിമാനത്താവളം ഒരു പ്രധാന ട്രാൻസിറ്റ് ഹബ്ബായി മാറും.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.