വയനാട് ചുരം പാതയ്ക്ക് ബദൽ: പൂഴിത്തോട്-പടിഞ്ഞാറത്തറ റോഡിൻ്റെ അലൈൻമെൻ്റിന് അനുമതി നൽകിയതായി മന്ത്രി റിയാസ്, യാഥാർഥ്യമാകുന്നത് ദീർഘകാലത്തെ ആവശ്യം | Road

പുതിയ പാതയ്ക്ക് 20.9 കിലോമീറ്റർ നീളമുണ്ട്.
വയനാട് ചുരം പാതയ്ക്ക് ബദൽ: പൂഴിത്തോട്-പടിഞ്ഞാറത്തറ റോഡിൻ്റെ അലൈൻമെൻ്റിന്  അനുമതി നൽകിയതായി മന്ത്രി റിയാസ്, യാഥാർഥ്യമാകുന്നത് ദീർഘകാലത്തെ ആവശ്യം | Road
Published on

തിരുവനന്തപുരം: വയനാട് ചുരം പാതയ്ക്ക് ബദലായി നിർദ്ദേശിക്കപ്പെട്ട പൂഴിത്തോട്-പടിഞ്ഞാറത്തറ റോഡിന്റെ അലൈൻമെന്റിന് പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യുഡി) അനുമതി നൽകിയതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. ജനങ്ങളുടെ ദീർഘകാല ആവശ്യമായ ഈ പാത യാഥാർത്ഥ്യമാക്കാനുള്ള കഠിന പരിശ്രമമാണ് സർക്കാർ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.(Alternative to Wayanad ghat Pass, Minister says approval has been given for the alignment of the road)

വിഭാവനം ചെയ്യുന്ന പുതിയ പാതയ്ക്ക് 20.9 കിലോമീറ്റർ നീളമുണ്ട്. പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് (DPR) തയ്യാറാക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. നേരത്തെ അലൈൻമെന്റ് തയ്യാറാക്കുന്നതിനുള്ള ഇൻവെസ്റ്റിഗേഷനായി പൊതുമരാമത്ത് വകുപ്പ് 1.5 കോടി രൂപ അനുവദിച്ചിരുന്നു.

പദ്ധതി രേഖ (DPR) തയ്യാറാക്കുന്നതിനും തുടർനടപടികൾക്കുമായി എല്ലാ ഇടപെടലുകളും നടത്തുമെന്ന് മന്ത്രി ഉറപ്പുനൽകി.

Related Stories

No stories found.
Times Kerala
timeskerala.com