ആലപ്പി റിപ്പിൾസ് ടീമിന്റെ പരിശീലനം 22 മുതൽ ആരംഭിക്കും

ആലപ്പി റിപ്പിൾസ് ടീമിന്റെ പരിശീലനം 22 മുതൽ ആരംഭിക്കും
Published on

ആലപ്പുഴ: കേരള ക്രിക്കറ്റ്‌ അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രഥമ കേരള ക്രിക്കറ്റ്‌ ലീഗിനു മുന്നോടിയായി ആലപ്പി റിപ്പിൾസ് ടീം പരിശീലനം ഈ മാസം 22 മുതൽ തൃശ്ശൂരിൽ ആരംഭിക്കും. 22 മുതൽ 27 വരെയുള്ള ഇവിടുത്തെ പരിശീലനം പൂർത്തിയാക്കി 28ന് തിരുവനന്തപുരത്തേക്ക് തിരിക്കും. സെപ്റ്റംബർ 2ന് തുടങ്ങുന്ന ലീഗിന് വേണ്ടിയുള്ള പരിശീലനം അവിടെ തുടരും. പരിശീലനത്തിന് പുറപ്പെടുന്നതിനു മുന്നോടിയായി ആലപ്പുഴയിൽ കളിക്കാരും സപ്പോർട്ടിങ് സ്റ്റാഫുമുൾപ്പെടെ ഒത്തുചേർന്നു. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ സെപ്റ്റംബർ 19 വരെയാണ് ആലപ്പി റിപ്പിൾസ് അടക്കം 6 ടീമുകൾ മത്സരിക്കുന്ന കേരള ക്രിക്കറ്റ്‌ ലീഗ് നടക്കുന്നത്.

ഐപിഎല്‍ താരം മുഹമ്മദ് അസ്ഹറുദ്ദിൻ ഐക്കണ്‍ താരമായ ആലപ്പി റിപ്പിൾസ് ടീമിൽ രഞ്ജി ട്രോഫി താരങ്ങളായ ഓൾ റൗണ്ടർ അക്ഷയ് ചന്ദ്രന്‍, ഓപ്പണർ കൃഷ്ണ പ്രസാദ്, ഓൾ റൗണ്ടർ വിനൂപ് മനോഹരന്‍, ഫനൂസ് ഫൈസ്, വിശ്വേശ്വര്‍ സുരേഷ്, വൈശാഖ് ചന്ദ്രന്‍ എന്നിവരും അനന്ദ് ജോസഫ്, രോഹന്‍ നായര്‍, നീല്‍ സണ്ണി, അക്ഷയ് ടി കെ, ആസിഫ് അലി, ആല്‍ഫി ഫ്രാന്‍സിസ് ജോണ്‍, കിരണ്‍ സാഗര്‍, വിഘ്നേഷ് പുത്തൂര്‍, പ്രസൂണ്‍ പി, ഉജ്ജ്വൽ കൃഷ്ണ, അക്ഷയ് ശിവ്, അഫ്രാദ് റിഷബ്, അതുല്‍ സൗരി എന്നിവരും ഉൾപ്പെടുന്നു. മുന്‍ ഐപിഎല്‍ ഫാസ്റ്റ് ബൗളര്‍ പ്രശാന്ത് പരമേശ്വരനാണ് ആലപ്പി റിപ്പിള്‍സിന്റെ ഹെഡ് കോച്ച്.

പ്രമുഖ ഗള്‍ഫ് വ്യവസായി ടി. എസ്. കലാധരന്റെ നേതൃത്വത്തിലുള്ള കണ്‍സോള്‍ ഷിപ്പിങ് സര്‍വീസസിന് പുറമെ റാഫെല്‍ തോമസ്, ഷൈബു മാത്യു, ജിബിത് ജോയ്, നിജി ഇസ്മയില്‍ എന്നിവരാണ് ടീമിന്റെ ഉടമസ്ഥര്‍.

Related Stories

No stories found.
Times Kerala
timeskerala.com