ആലപ്പി റിപ്പിള്‍സ് തിരുവനന്തപുരം റോയല്‍സിനെ പരാജയപ്പെടുത്തി | Alleppey Ripples

ആലപ്പി റിപ്പിള്‍സ് തിരുവനന്തപുരം റോയല്‍സിനെ പരാജയപ്പെടുത്തി | Alleppey Ripples
Published on

തിരുവനന്തപുരം- കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിന് ശക്തമായ തിരിച്ചുവരവ്. തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം ആലപ്പി റിപ്പിള്‍സ് തിരുവനന്തപുരം റോയല്‍സിനെ 53 റണ്‍സിന് പരാജയപ്പെടുത്തി (Alleppey Ripples ). ആദ്യം ബാറ്റ് ചെയ്യ്ത ആലപ്പി റിപ്പിള്‍സ് 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെടുത്തു. 126 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ റോയല്‍സിനെ 16.5 ഓവറില്‍ 73 റണ്‍സിന് ആലപ്പുഴ റിപ്പിള്‍സ് പുറത്താക്കി. ്അക്ഷയ് ചന്ദ്രന്റെ ബ ൗളിങ്ങ് മികവാണ് ആലപ്പുഴ റിപ്പിള്‍സിന്റെ വിജയം അനായാസമാക്കിയത്. 4 ഓവറില്‍ ഒരു മെയ്ഡന്‍ ഉള്‍പ്പടെ 9 റണ്‍സ് വിട്ടുനല്‍കി അക്ഷയ് ചന്ദ്രന്‍ 4 വിക്കറ്റ് വീഴ്ത്തി.
ടോസ് നേടിയ തിരുവനന്തപുരം റോയല്‍സ് ഫീല്‍ഡിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. ആലപ്പി റിപ്പിള്‍സിന് വേണ്ടി ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീനും വൈസ് ക്യാപ്റ്റന്‍ കൃഷ്ണപ്രസാദും മികച്ച തുടക്കം നല്‍കി. ഇരുവരും ചേര്‍ന്ന 51 റണ്‍സിന്റെ കൂട്ടുകെട്ട് 7ാമത്തെ ഓവര്‍ വരെ തുടര്‍ന്നു. തുടര്‍ന്ന്, 23 പന്തില്‍ നിന്നും 34 റണ്‍സെടുത്ത അസറുദ്ദീന്‍ അഖില്‍ എംഎസിന്റെ പന്തില്‍ ഗോവിന്ദ് പൈയെടുത്ത ക്യാച്ചില്‍ പുറത്താകുകയായിരുന്നു. കൃഷ്ണപ്രസാദ് 40 പന്തില്‍ 37 റണ്‍സെടുത്തു. 15 പന്തില്‍ 22 റണ്‍സെടുത്ത അതുല്‍ ഡയമണ്ട് ശൗരിയാണ് ആലപ്പി റിപ്പിള്‍സിന്റെ മറ്റൊരു മികച്ച സ്‌കോറര്‍. തിരുവനന്തപുരം റോയല്‍സിന് വേണ്ടി ഹരികൃഷ്ണന്‍ എംയുവും ക്യാപ്റ്റന്‍ അബ്ദുള്‍ ബാസിതും 2 വിക്കറ്റ് വീതമെടുത്തു.

തിരുവനന്തപുരം റോയല്‍സിന് തുടക്കത്തില്‍ തന്നെ വിക്കറ്റ് നഷ്ടപ്പെട്ടത് തിരിച്ചടിയായി. രണ്ടാമത്തെ ഓവറില്‍ ഓപ്പണര്‍ സുബിന്‍ എസും ( 11റണ്‍സ്) 3ാമത്തെ ഓവറില്‍ അമീര്‍ഷാ എസ് എനും (7 റണ്‍സ് ) 4ാമത്തെ ഓവറില്‍ ഗോവിന്ദ് പൈയും (3 റണ്‍സ് ) പുറത്തായി. സുബിന്റെയും ഗോവിന്ദ് പൈയുടെയും വിക്കറ്റ് അഫ്രാദ് റിഷഭ് നേടിയപ്പോള്‍ ഫൈസ് ഫാനൂസാണ് സുബിനെ പുറത്താക്കിയത്. തുടര്‍ന്ന് ബൗള്‍ ചെയ്യാനെത്തിയ അക്ഷയ് ചന്ദ്രന്‍ ആകര്‍ഷ് എ കെ, അബ്ദുള്‍ ബാസിത്, അഖില്‍ എം എസ് , ഹരികൃഷ്ണന്‍ കെ എന്‍ എന്നിവരെ പുറത്താക്കി. അഫ്‌റാദ് റിഷഭിന് പുറമെ ഫൈസ് ഫാനൂസും 2 വിക്കറ്റെടുത്തു. അക്ഷയ് ചന്ദ്രനാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

Related Stories

No stories found.
Times Kerala
timeskerala.com