'ചടങ്ങിന് വേണ്ടി പണിയെടുക്കുന്നു': ആലപ്പുഴ കളക്ടറുടെ ഓഡിയോ സന്ദേശം പുറത്ത്, BLOമാർക്ക് കടുത്ത സമ്മർദ്ദം | BLO

ഇത് കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്
Alappuzha Collector's audio message released, BLOs under severe pressure
Published on

ആലപ്പുഴ: ബൂത്ത് ലെവൽ ഓഫീസർമാർക്ക് ആലപ്പുഴയിൽ കടുത്ത സമ്മർദ്ദമെന്ന് പരാതി. ആലപ്പുഴ കളക്ടർ അലക്സ് വർഗീസ് വാട്‌സ്ആപ്പ് ഗ്രൂപ്പിൽ പരസ്യമായി ശാസിക്കുന്ന ഓഡിയോ സന്ദേശം പുറത്തുവന്നു. ബി.എൽ.ഒമാർ 'ചടങ്ങിനു വേണ്ടി പണിയെടുക്കുന്നു' എന്നാണ് കളക്ടർ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ വിമർശനം ഉന്നയിച്ചത്.(Alappuzha Collector's audio message released, BLOs under severe pressure)

ഫീൽഡിൽ നേരിട്ടിറങ്ങി നടപടി സ്വീകരിക്കുമെന്നും കളക്ടർ ഭീഷണിപ്പെടുത്തുന്നതായും ഓഡിയോ സന്ദേശത്തിലുണ്ട്. കളക്ടറുടെ വിമർശനത്തിന് പിന്നാലെ, സമ്മർദ്ദത്തിലാക്കരുതെന്ന് ആവശ്യപ്പെട്ട് ബി.എൽ.ഒമാർ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അഭ്യർത്ഥനയുമായി രംഗത്തെത്തി.

ഫീൽഡിൽ നേരിടുന്ന വെല്ലുവിളികളും പ്രായോഗിക ബുദ്ധിമുട്ടുകളും വിവരിച്ചാണ് ബി.എൽ.ഒമാർ സന്ദേശങ്ങൾ അയക്കുന്നത്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ തിരക്കിനിടെ കളക്ടറുടെ ഭാഗത്തുനിന്നുണ്ടായ ഈ നടപടി ഉദ്യോഗസ്ഥർക്കിടയിൽ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com