അജ്പക് കുടുംബ സംഗമം കബ്ദിൽ വച്ച് നടത്തി | Ajpak Kuwait

അജ്പക് കുടുംബ സംഗമം കബ്ദിൽ വച്ച് നടത്തി | Ajpak Kuwait
Published on

കുവൈറ്റ്‌ : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റിന്റ (Ajpak Kuwait ) നേതൃത്വത്തിൽ 2024 നവംബർ 21, 22 തീയതികളിൽ കബ്ദ് ശാലയിൽ കുടുംബസംഗമം നടത്തി.

പ്രസിഡന്റ്‌ കുര്യൻ തോമസ് പൈനുമ്മൂട്ടിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം രക്ഷാധികാരി ബാബു പനമ്പള്ളി ഉദ്ഘാടനം ചെയ്തു. ചെയർമാൻ രാജീവ് നടുവിലെമുറി മുഖ്യപ്രഭാഷണം നടത്തി. ട്രഷറർ സുരേഷ് വരിക്കോലിൽ, അഡ്വൈസറി ബോർഡ് ചെയർമാൻ മാത്യു ചെന്നിത്തല, വനിതാ വേദി ജനറൽ സെക്രട്ടറി ഷീന മാത്യു, വനിതാ വേദി ട്രഷറർ അനിത അനില്‍ എന്നിവർ ആശംസകൾ അറിയിച്ചു. അടുക്കും ചിട്ടയോടും കൂടി നടന്ന പരിപാടികൾ മനോജ് പരിമണം, സിബി പുരുഷോത്തമൻ, സുനിത രവി എന്നിവർ നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി സിറിൽ ജോൺ അലക്സ് ചമ്പക്കുളം സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രോഗ്രാം കമ്മിറ്റി കൺവീനർ മനോജ് പരിമണം നന്ദി പറഞ്ഞു. സംഘടനാ ചുമതലയുള്ള സെക്രട്ടറി രാഹുൽ ദേവ്, ജോയിന്റ് ട്രഷറർ മനു പത്തിച്ചിറ, അബ്ബാസിയ യൂണിറ്റ് കൺവീനർ ഷിഞ്ചു ഫ്രാൻസിസ്, മംഗഫ് യൂണിറ്റ് കൺവീനർ ലിനോജ് വർഗീസ് എന്നിവർ കുടുംബ സംഗമത്തിന്റെ പൊതുവായ കാര്യങ്ങളെ നിയന്ത്രിച്ചു.

കുടുംബ സംഗമത്തിൽ പങ്കെടുത്ത കുട്ടികൾ, സ്ത്രീകൾ, പുരുഷന്മാർ വിവിധങ്ങളായ കലാകായിക പരിപാടികൾ അവതരിപ്പിച്ചു. കുവൈറ്റിലെ പ്രമുഖ മ്യൂസിക്കൽ ബാൻഡ് ലയ തരംഗിന്റെ ഗാനമേള എല്ലാവർക്കും ആവേശമായി. ഐഡിയ സ്റ്റാർ സിംഗർ ഫെയ്മും ഗാനഗന്ധർവ്വ വിജയിയുമായ മുസ്തഫ ഗാനമേളയ്ക്ക് നേതൃത്വം നൽകി. ശ്രീനിവാസ്, ആർച്ച സജി, മനോജ് കുമാർ ചെങ്ങന്നൂർ, ജീജോ കായംകുളം, കൊച്ചുമോൻ പള്ളിക്കൽ, അജി ഈപ്പൻ, ഹരി പത്തിയൂർ, വിനീത് കാരിച്ചാൽ, ദിവ്യ സേവ്യർ, അഞ്ജലി അശോകൻ, പ്രദീപ് ജോസഫ്, അനന്തകൃഷ്ണൻ കൈനകരി, എന്നിവർ ഗാനങ്ങൾ ആലപിച്ചു. വൈവിധ്യമാർന്ന വിഭവങ്ങളടങ്ങിയ ഭക്ഷണം ഒരുക്കിയിരുന്നു. കുടുംബ സംഗമത്തിൽ പങ്കെടുത്തവർക്ക് വേണ്ടി ഹരി പത്തിയൂർ ക്യാമ്പ് സേഫ്റ്റിയെ കുറിച്ചുള്ള ക്ലാസ് എടുത്തു. ആവേശകരമായ വടംവലിയോട് കൂടി കുടുംബ സംഗമം സമാപിച്ചു. അശോകൻ വെൺമണി ഷംസു താമരക്കുളം, ലിബു പായിപ്പാടൻ, ജോൺ തോമസ് കൊല്ലകടവ്, സുമേഷ് കൃഷ്ണൻ, സന്ദീപ് നായർ, സുരേഷ് കുമാർ കെ എസ്., ഷാജി ഐപ്പ്, സേവ്യർ വർഗീസ്, രതീഷ് കുട്ടൻപേരൂർ, വിനോദ് കുട്ടൻപേരൂർ, നന്ദു എസ്. ബാബു, ആനി മാത്യു, ബിന്ദു ജോൺ, അശ്വതി സന്ദീപ്, ജയശ്രീ തുടങ്ങിയവർ നേതൃത്വം നൽകി.

Related Stories

No stories found.
Times Kerala
timeskerala.com