Description
Digital Voice of Kerala
Monday, March 16, 2026

Digital Voice of Kerala
HomeKerala'25000 ഏക്കർ റവന്യൂ ഭൂമി ലഭ്യമായ ഏക ജില്ല': എയിംസ് കാസർകോട്...

‘25000 ഏക്കർ റവന്യൂ ഭൂമി ലഭ്യമായ ഏക ജില്ല’: എയിംസ് കാസർകോട് വരണമെന്ന് ജനകീയ സമിതി; വാഹന പ്രചാരണ ജാഥയ്ക്ക് തുടക്കം | AIIMS

🎙️ Latest Podcast

കാസർഗോഡ്: കേരളത്തിനായി അനുവദിക്കുന്ന എയിംസ് പട്ടികയിൽ കാസർഗോഡ് ജില്ലയെക്കൂടി ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമാക്കി ജനകീയ സമിതി. ഈ ആവശ്യമുന്നയിച്ച് ജില്ലയിലുടനീളം നടത്തുന്ന വാഹന പ്രചാരണ ജാഥയ്ക്ക് തുടക്കമായി. പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമൻ ജാഥ ഉദ്ഘാടനം ചെയ്തു.(AIIMS should be in Kasaragod, Janakeeya Samithi protests)

എൻഡോസൾഫാൻ ദുരിതബാധിതർ ഉൾപ്പെടെയുള്ളവർ താമസിക്കുന്ന, ഉന്നത ചികിത്സാ സൗകര്യങ്ങൾ പരിമിതമായ കാസർകോട് ജില്ലയിൽ എയിംസ് സ്ഥാപിക്കേണ്ടത് അനിവാര്യമാണെന്ന് ജനകീയ കൂട്ടായ്മ ചൂണ്ടിക്കാട്ടുന്നു. ജില്ലയുടെ ആരോഗ്യരംഗത്തെ ദയനീയ അവസ്ഥ പരിഗണിച്ച് എയിംസ് ഇവിടെത്തന്നെ സ്ഥാപിക്കണമെന്നാണ് ആവശ്യം.

എയിംസിന് ആവശ്യമായ 25,000 ഏക്കറോളം റവന്യൂ ഭൂമി ലഭ്യമായ ഏക ജില്ല കാസർഗോഡാണെന്നും, മാനദണ്ഡങ്ങൾ പാലിക്കാൻ ജില്ലയ്ക്ക് സാധിക്കുമെന്നും ഇവർ പറയുന്നു. ഡോ. ഖാദർ മാങ്ങാടിന്റെ നേതൃത്വത്തിൽ മുളിയാറിൽ നിന്ന് ആരംഭിച്ച ജാഥ തൃക്കരിപ്പൂർ വരെയാണ് പര്യടനം നടത്തുന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.