

പത്തനംതിട്ട കുടുംബ കോടതിയിലേക്കു താല്‍കാലിക അടിസ്ഥാനത്തില്‍ അഡീഷണല്‍ കൗണ്‍സിലര്‍മാരുടെ പാനല്‍ രൂപികരിക്കുന്നതിന് അഭിമുഖം നടത്തുന്നു. സോഷ്യല്‍ വര്‍ക്കിലോ (എംഎസ് ഡബ്ല്യൂ) സൈക്കോളജിയിലോ ബിരുദാനന്തര ബിരുദവും ഫാമിലി കൗണ്‍സിലിംഗില്‍ രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയവും ഉള്ളവര്‍ ബന്ധപ്പെട്ട രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ഡിസംബര്‍ 12ന് ഉച്ചയ്ക്ക് രണ്ടിന് അഭിമുഖത്തിനായി കുടുംബകോടതി ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍ : 0468 2952662. (Interview)