Description
Digital Voice of Kerala
Tuesday, March 10, 2026

Digital Voice of Kerala
HomeKerala'എവിടെ നിന്നാണ് കാലാവധി കഴിഞ്ഞ ചെയർമാന്മാരെ സ്വാഭാവികമായി മാറ്റിയത്?': നടൻ പ്രേംകുമാർ...

‘എവിടെ നിന്നാണ് കാലാവധി കഴിഞ്ഞ ചെയർമാന്മാരെ സ്വാഭാവികമായി മാറ്റിയത്?’: നടൻ പ്രേംകുമാർ കോൺഗ്രസിലേക്ക്, KC വേണുഗോപാലുമായി സംസാരിച്ചു | Actor Prem Kumar

🎙️ Latest Podcast

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കിയ നടപടിയിൽ മന്ത്രി സജി ചെറിയാനെതിരെ നടൻ പ്രേംകുമാർ. കാലാവധി കഴിഞ്ഞ ചെയർമാന്മാരെ മാറ്റുന്നത് സ്വാഭാവികമാണെന്ന മന്ത്രിയുടെ വാദത്തെ പ്രേംകുമാർ ചോദ്യം ചെയ്തു. അദ്ദേഹം കോൺഗ്രസിൽ ചേരുമെന്നാണ് സൂചന. നടൻ കെ സി വേണുഗോപാലുമായി സംസാരിച്ചെന്നും അർഹമായ പരിഗണന വാഗ്ദാനം ചെയ്തുവെന്നും വിവരമുണ്ട്. നാളെ കെ സി വേണുഗോപാലുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയേക്കും.(Actor Prem Kumar to join Congress, talks with KC Venugopal)

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിക്കുന്നതിന് തലേന്ന് തന്നെ സ്ഥാനത്തുനിന്ന് മാറ്റിയതിൽ ദുരൂഹതയുണ്ട്. പ്രഖ്യാപന വേദി തിരുവനന്തപുരത്തുനിന്ന് തൃശ്ശൂരിലേക്ക് മാറ്റിയതും അസ്വാഭാവികമാണ്. അക്കാദമിയുടെ മുൻ അധ്യക്ഷന്മാരുടെ കാലാവധി പരിശോധിച്ചാൽ നടന്നത് സ്വാഭാവികമല്ലെന്ന് ബോധ്യപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോൺഗ്രസിലേക്ക് പോകുന്നു എന്ന വാർത്തകളെ അദ്ദേഹം പൂർണ്ണമായി തള്ളിക്കളഞ്ഞില്ല. തനിക്കും കുടുംബത്തിനും കോൺഗ്രസ് പശ്ചാത്തലമുണ്ട്. സി.പി.എമ്മിന്റെ സഹയാത്രികനായിരുന്നെങ്കിലും താൻ പാർട്ടി അംഗമായിരുന്നില്ല. നിലവിൽ ഒരു സംഘടനാ ചട്ടക്കൂടിലും നിൽക്കുന്ന ആളല്ല താനെന്നും അഭിപ്രായ സ്വാതന്ത്ര്യം പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. നാളെ എന്ത് സംഭവിക്കുമെന്ന് ഇപ്പോൾ പറയാൻ കഴിയില്ല എന്നാണ് നടൻ പ്രതികരിച്ചത്. അതേസമയം നാളെ കെ സി വേണുഗോപാലുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നും വിവരമുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.