Description
Digital Voice of Kerala
Tuesday, March 10, 2026

Digital Voice of Kerala
HomeKeralaജാമ്യവ്യവസ്ഥ അനുസരിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് പൊലീസ് സ്റ്റേഷനിൽ അതിക്രമം: പ്രതി പിടിയിൽ...

ജാമ്യവ്യവസ്ഥ അനുസരിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് പൊലീസ് സ്റ്റേഷനിൽ അതിക്രമം: പ്രതി പിടിയിൽ | Police station

🎙️ Latest Podcast

മലപ്പുറം: ജാമ്യ വ്യവസ്ഥയനുസരിച്ച് സ്റ്റേഷനിലെത്തി ഒപ്പിടാൻ കഴിയില്ലെന്ന് ഭീഷണിപ്പെടുത്തുകയും വണ്ടൂർ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി അതിക്രമം കാണിക്കുകയും ചെയ്ത യുവാവ് പിടിയിലായി. കാളികാവ് സ്വദേശി വിഷ്ണുവിനെയാണ് വണ്ടൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്.(Accused arrested for creating chaos in police station)

പഴയ ക്രിമിനൽ കേസുകളിലെ ജാമ്യ വ്യവസ്ഥയുടെ ഭാഗമായി എല്ലാ മാസവും സ്റ്റേഷനിലെത്തി ഒപ്പിടാൻ വിഷ്ണു ബാധ്യസ്ഥനാണ്. എന്നാൽ തനിക്ക് വരാൻ കഴിയില്ലെന്ന് ഇയാൾ ഫോണിലൂടെ പൊലീസിനെ വിളിച്ചറിയിച്ചു. നിർബന്ധമായും എത്തണമെന്ന് പറഞ്ഞതോടെ പൊലീസുകാരെ ഫോണിലൂടെ അസഭ്യം പറഞ്ഞു.

ഫോൺ വിളിച്ചതിന് പിന്നാലെ മദ്യലഹരിയിൽ വിഷ്ണു നേരിട്ട് വണ്ടൂർ സ്റ്റേഷനിലെത്തി. അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് നേരെ തട്ടിക്കയറുകയും അസഭ്യവർഷം നടത്തുകയും ചെയ്തു. അതിക്രമത്തിന് ശേഷം കടന്നുകളഞ്ഞ ഇയാളെ വൈകുന്നേരത്തോടെ പൊലീസ് തിരഞ്ഞുപിടിച്ച് പിടികൂടുകയായിരുന്നു. നിലവിൽ വിവിധ സ്റ്റേഷനുകളിലായി 11-ഓളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് വിഷ്ണു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.