കൊല്ലം : കൊല്ലത്ത് അറുപതുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ. പന്മന മേക്കാട് സ്വദേശിയായ ഉമേഷ് (36) ആണ് ചവറ പൊലീസിന്റെ പിടിയിലായത്. ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ്.
കണ്ണൂർ പുതിയങ്ങാടിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഏപ്രിൽ 18 നാണ് വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. മത്സ്യത്തൊഴിലാളിയായ പ്രതി പേരും രൂപവും മാറ്റി പുതിയങ്ങാടി ഹാർബർ ഭാഗത്ത് ജോലി ചെയ്തു വരികയായിരുന്നു. പോലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലാലാണ് പ്രതി പിടിയിലായത്.