

കോഴിക്കോട്: സൗദി അറേബ്യയിലെ അൽ ബഹയ്ക്ക് സമീപം വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ നാല് പേർ മരിച്ചു. കോഴിക്കോട് ചക്കിട്ടപാറയിൽ ജോയൽ തോമസ് (28) ആണ് മലയാളി. മറ്റുള്ളവർ ഉത്തർപ്രദേശ്, ബംഗ്ലാദേശ്, സുഡാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്.
നാലുപേരും ഇവൻ്റ് മാനേജ്‌മെൻ്റ് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. ഒരു പരിപാടിയിൽ പങ്കെടുത്ത് സാധനങ്ങളുമായി മടങ്ങുകയായിരുന്ന ഇവർ സഞ്ചരിച്ചിരുന്ന വാഹനം തോട്ടിലേക്ക് മറിഞ്ഞ് തീപിടിക്കുകയായിരുന്നു. അൽ ബഹാ-തായിഫ് റോഡിലാണ് സംഭവം.