
പത്തനംതിട്ട: അടൂരിൽ കാറും ലോറിയും കൂട്ടിയിടിച്ചു(Accident). അമിതവേഗയിൽ തെറ്റായ ദിശയിൽ ഓടിയെത്തിയ കാർ ലോറിയിലേക്ക് ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ലോറി മറിഞ്ഞു. അടൂർ ബൈപ്പാസിൽ വച്ചാണ് അപകടം നടന്നത്. അപകടത്തിൽ 4 പേർക്ക് പരിക്കേറ്റതായാണ് വിവരം.
ഇതിൽ രണ്ടുപേർ അതീവ ഗുരുതരവസ്ഥയിൽ തുടരുകയാണ്. പന്തളം സ്വദേശികളായ സബിൻ, വിഷ്ണു, ആദർശ്, സൂരജ് എന്നിവരാണ് കാറിലുണ്ടായിരുന്നത്.