
മലപ്പുറം: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുകളിൽ മരം വീണ് അപകടമുണ്ടായി(private bus). ബസിന് മുകളിലേക്ക് വഴിയരികിൽ നിന്ന ആൽമരം കടപുഴകി വീഴുകയായിരുന്നു.
മലപ്പുറം വണ്ടൂർ പുളിയാകോട്ടാണ് അപകടമുണ്ടായത്. അപകട സമയത്ത് ബസിനുള്ളിൽ യാത്രക്കാരുണ്ടായിരുന്നു. ഇവരെ ബസ് പൊളിച്ചാണ് പുറത്തെടുത്തത്.
അപകടത്തിൽ നിരവധിപേർക്ക് പരിക്കേറ്റതായാണ് വിവരം. എന്നാൽ ആരുടേയും നില ഗുരുതരമാണ്.