
മലപ്പുറം: ജില്ലയിലെ വാഴക്കാട് മുണ്ടുമുഴിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. വാഴക്കാട് സ്വദേശി അഷറഫ് (52), സഹോദരന്റെ മകനായ നിയാസ് എന്നിവരാണ് മരിച്ചത്. ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് മറ്റ് വാഹനങ്ങളില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം നടന്നത്.(Malappuram accident)
അഷ്‌റഫും, നിയാസും സഞ്ചരിച്ച ബൈക്കിലും, എതിര്‍ ദിശയില്‍ വന്ന കാറിലും, നിര്‍ത്തിയിട്ട ഓട്ടോറിക്ഷ അടക്കമുള്ള വാഹനങ്ങളിലും ഇടിച്ച് സമീപത്തെ താഴ്ചയിലേക്ക് ലോറി വീഴുകയായിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.