ഓട്ടോറിക്ഷ മറിഞ്ഞ് മരിച്ച കുരുന്നുകൾക്ക് കണ്ണീരോടെ വിട നൽകി നാട് | Children

നിരവധി വിദ്യാർഥികളും രക്ഷിതാക്കളും നാട്ടുകാരും കുരുന്നുകൾക്ക് അന്ത്യാഞ്ജലി അർപ്പിച്ചു
ഓട്ടോറിക്ഷ മറിഞ്ഞ് മരിച്ച കുരുന്നുകൾക്ക് കണ്ണീരോടെ വിട നൽകി നാട് | Children

പത്തനംതിട്ട: ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച കോന്നി കരിമാൻതോട് ശ്രീനാരായണ സ്‌കൂളിലെ വിദ്യാർഥികളായ ആദിലക്ഷ്മി (8), യദുകൃഷ്ണ (4) എന്നിവർക്ക് തൂമ്പാക്കുളം ഗ്രാമം കണ്ണീരോടെ വിട നൽകി. വ്യാഴാഴ്ച രാവിലെ 11.45-ഓടെയാണ് ഇരുവരുടെയും മൃതദേഹങ്ങൾ പൊതുദർശനത്തിനായി സ്കൂളിലെത്തിച്ചത്.(A tearful farewell to the children who died in an autorickshaw overturn)

നിരവധി വിദ്യാർഥികളും രക്ഷിതാക്കളും നാട്ടുകാരും കുരുന്നുകൾക്ക് അന്ത്യാഞ്ജലി അർപ്പിച്ചു. വിങ്ങിപ്പൊട്ടിയാണ് പലരും ചേതനയറ്റ ശരീരങ്ങളെ യാത്രയാക്കിയത്. ബുധനാഴ്ച വൈകീട്ട് നാല് മണിയോടെ സ്‌കൂളിൽനിന്ന് അഞ്ച് കുട്ടികളെയും ശബരിനാഥിന്റെ അമ്മ രാജിയെയും കയറ്റി പോയ ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്.

തേക്കുതോട് കരിമാൻതോട് തൂമ്പാക്കുളത്ത് വനമേഖലയോട് ചേർന്ന ചരിഞ്ഞ പ്രദേശത്തുകൂടി പോകുമ്പോൾ റോഡിൽ പാമ്പിനെക്കണ്ട് ഡ്രൈവർ ഓട്ടോറിക്ഷ വെട്ടിച്ചു. ഇതേത്തുടർന്ന് ഓട്ടോറിക്ഷ 50 അടി താഴ്ചയിലുള്ള കല്ലാറിന്റെ കൈവഴിയായ തോട്ടിലേക്ക് പലതവണ കരണംമറിഞ്ഞ് വീഴുകയായിരുന്നു.

രാജിയുടെ കരച്ചിൽകേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ മുകളിലെത്തിച്ചത്. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ആദിലക്ഷ്മി മരിച്ചു. യദുകൃഷ്ണയെ കാണാതായതിനെത്തുടർന്ന് അഗ്‌നിരക്ഷാസേന, പോലീസ്, നാട്ടുകാർ എന്നിവർ നടത്തിയ തിരച്ചിലിനൊടുവിൽ രാത്രി എട്ടുമണിയോടെ തോട്ടിലെ വെള്ളത്തിൽനിന്ന് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. അപകടത്തിൽ മൂന്ന് കുട്ടികൾക്കും ഓട്ടോറിക്ഷാ ഡ്രൈവർക്കും പരിക്കേറ്റു.

Related Stories

No stories found.
Times Kerala
timeskerala.com