
അൻവർ ഷരീഫ്
മലപ്പുറം : കരിങ്കൽ ക്വാറിയിൽ നിന്നും കല്ല് വീണു വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന ഗർഭിണിക്ക് പരിക്ക് (Pregnant woman injured). കോഴിക്കോട്-മലപ്പുറം ജില്ലാ അതിർത്തിയിൽ അരീക്കോട് വാലില്ലാ പുഴയിലെ ഫ്രൻസ് ക്രഷറിൽ നിന്നുമാണ് പൊട്ടിക്കുന്നതിനിടയിൽ കരിങ്കല് വീണത്. വാലില്ലാപുഴ സ്വദേശിനിയായ ഫർബിനക്കാണ് പരിക്കേറ്റത്. മുമ്പും ഇവിടെ സമാനമായ സംഭവം ഉണ്ടായതായി നാട്ടുകാർ പറയുന്നു .ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫർബിനക്ക് പ്രാഥമിക ചികിത്സനൽകി.