പത്തനംതിട്ട: തിരുവല്ല വളഞ്ഞവട്ടത്ത് വിരണ്ടോടിയ പോത്ത് നാല് പേരെ കുത്തി പരിക്കേൽപ്പിച്ചു. പരിക്കേറ്റവരിൽ ഒരാൾ ഫയർഫോഴ്സ് ഉദ്യോഗസ്ഥനാണ്. സംഭവം അറിഞ്ഞെത്തിയ ഫയർഫോഴ്സ് സംഘം പോത്തിനെ താൽക്കാലികമായി പിടിച്ചുകെട്ടി.(A runaway buffalo attacked 4 people, Fire force bravely caught it)
പോത്തിന്റെ കഴുത്തിൽ കിടന്ന കയർ ഉപയോഗിച്ചാണ് ആദ്യം പിടിച്ചു കെട്ടിയത്. വലിയ വടം ഉപയോഗിച്ച് പിന്നീട് സുരക്ഷിതമായി കെട്ടുമെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചു.
പരിക്കേറ്റ നാലുപേർക്കും ചികിത്സ നൽകി. ആർക്കും ഗുരുതരമായ പരിക്കുകളില്ലെന്നാണ് പ്രാഥമിക വിവരം. പ്രദേശത്ത് ഏറെ നേരം പരിഭ്രാന്തി പരത്തിയ ശേഷമാണ് പോത്തിനെ കീഴടക്കാൻ സാധിച്ചത്.