അവധിയാഘോഷത്തിനായി റാസല്‍ഖൈമയിൽ എത്തിയ കണ്ണൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം | Kannur Native Falls to Death in Ras Al Khaimah

അവധിയാഘോഷത്തിനായി റാസല്‍ഖൈമയിൽ എത്തിയ കണ്ണൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം | Kannur Native Falls to Death in Ras Al Khaimah
Published on

റാസല്‍ഖൈമ: അവധിയാഘോഷത്തിനായി റാസല്‍ഖൈമ ജെബല്‍ ജെയ്‌സ് മലയിലെത്തിയ കണ്ണൂര്‍ സ്വദേശി ജെബല്‍ ജെയ്‌സ് മലമുകളില്‍ നിന്നും വീണു മരിച്ചു (Kannur Native Falls to Death in Ras Al Khaimah). കണ്ണൂര്‍ തോട്ടട വട്ടക്കുളം സ്വദേശി മൈത്തിലി സദനത്തില്‍ സായന്ത് മധുമ്മലാണ്‌ മരിച്ചത്.പൊതുഅവധിദിനമായ തിങ്കളാഴ്ച പുലര്‍ച്ചെ കൂട്ടുകാര്‍ക്കൊപ്പം മലയിലെത്തിയതായിരുന്നു സായന്ത്. ഒപ്പമുണ്ടായ സായന്തിനെ പെട്ടെന്ന് കാണാത്തതിനെ തുടര്‍ന്ന് കൂട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മലമുകളില്‍ നിന്നും വീണു മരിച്ച നിലയിൽ സായന്തിന്റെ മൃതദേഹം കണ്ടെത്തിയത്.ഫോട്ടോയെടുക്കുന്നതിനിടയില്‍ അബദ്ധത്തില്‍ താഴേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. ദുബായില്‍ ഓട്ടോ ഗാരേജ് ജീവനക്കാരനാണ്.

Related Stories

No stories found.
Times Kerala
timeskerala.com